സമുദ്ര മലിനീകരണത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനാണ് ഈ അന്പത്തൊന്നുകാരന്റെ ഉദ്യമം.ജപ്പാനിലെ ചോഷി തീരത്തുനിന്ന് നീന്തൽ ആരംഭിച്ചതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. ഒരു ദിവസം എട്ട് മണിക്കൂർ നീന്തി, എട്ടു മാസംകൊണ്ട് 9000 കിലോമീറ്റർ താണ്ടി യുഎസിലെ സാന്‍ഫ്രാൻസിസ്കോയിൽ എത്താനാണു പദ്ധതി.സമുദ്രജലത്തിലെ മലിനീകരണതോത് പഠിക്കാനായി വിദഗ്ധ സംഘവും അനുഗമിക്കുന്നുണ്ട്. കടലിലെ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യത്തെക്കുറിച്ചും കടൽസസ്തനികളെക്കുറിച്ചും പഠനം നടത്തും. ലെകോംടെ തന്റെ ഉദ്യമത്തിൽ വിജയിച്ചാൽ ലോകത്താദ്യമായി പസഫിക് സമുദ്രം നീന്തിക്കടന്നയാൾ എന്ന റിക്കാർഡിനുടമയാകും. 1998ൽ അദ്ദേഹം അറ്റ്ലാന്റിക് സമുദ്രം നീന്തിക്കടന്നിരുന്നു.
© Copyright 2025. All Rights Reserved