പാസ് ഇല്ലാതെ കേരളത്തിലേക്ക് വരുന്നവരെയും തമിഴ്നാട് അതിർത്തിയിൽ തടയും.

10/06/20

കൊറോണ വൈറസ് ബാധയെത്തുടർന്ന് അന്യസംസ്ഥാനത്തു നിന്നും കേരളത്തിലേക്ക് വരുന്നവരിൽ പാസ് ഇല്ലാതെ വരുന്നവരെ തമിഴ്നാട് അതിർത്തിയിൽ തടയും. തിങ്കളാഴ്ച മുതൽ ആയിരിക്കും ഈ ക്രമീകരണം നടപ്പിലാക്കുക. കേരള തമിഴ്നാട് ഡിജിപി മാർ തമ്മിൽ ഞായറാഴ്ച നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇത്തരത്തിലൊരു നടപടിക്രമത്തിനു  തീരുമാനമായാത്ത.കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തമിഴ്നാട് വഴി പ്രവേശിക്കാൻ ശ്രമിക്കുന്ന എല്ലാവർക്കും പാസുണ്ടെയെന്ന് പരിശോധിച്ചതിന് ശേഷം മാത്രം ആയിരിക്കും ഇനിമുതൽ ആളുകളെ കടത്തി വിടുക. വാളയാർ ഉൾപ്പെടെയുള്ള കേരളത്തിലെ ചെക്ക്പോസ്റ്റുകളിൽ വർദ്ധിച്ചുവരുന്ന തിരക്ക് കുറയ്ക്കുന്നതിനും, ഫാസിലിന്റെ സംസ്ഥാനത്തേക്ക് അനധികൃതമായി കടക്കുന്നവരെ തടയുന്നതിനും ആണ് ഇത്തരത്തിൽ ഒരു ക്രമീകരണം ഒരുക്കിയിരിക്കുന്നത്. പാസ് അല്ലാതെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് കടന്നുവരുന്ന ആളുകളുടെ എണ്ണത്തിലെ വർദ്ധനയെ  തുടർന്നാണ് ഇരുസംസ്ഥാനങ്ങളിലെയും ഡിജിപി മാർ ചേർന്ന ഇത്തരമൊരു തീരുമാനമെടുത്തത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ എത്തുന്നവർക്ക് ഹോം ഐസൊലേഷനുള്ള സൗകര്യവും പെടുത്തിയിട്ടുണ്ട്. പതിനാല് ദിവസമാണ് രോഗ ലക്ഷണങ്ങൾ ഇല്ലാത്തവർക്ക്ഹോം ഐസൊലേഷനായി സർക്കാർ നിശ്ചയിച്ചിരിക്കുന്ന കാലാവധി. രോഗലക്ഷണം പ്രകടിപ്പിക്കുന്നവരേയും രോഗബാധ സംശയിക്കുന്നവരേയും ഐസോലേഷൻ കേന്ദ്രങ്ങളിൽ ക്വാറന്റൈൻ ചെയ്യും

Latest Articles

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീങ്ങിയാലും പകുതിയോളം ജീവനക്കാർക്ക് 5മുതൽ  10 വർഷത്തേക്ക് ഫെയ്സ്ബുക്ക് വർക്ക്‌ ഫ്രം ഹോം അനുവദിച്ചു. ഇതുവഴി ജീവനക്കാരെ ഓഫീസുകളിൽ കേന്ദ്രീകരിക്കാതെ ഭൂമിശാസ്ത്ര വൈവിധ്യവൽക്കരണം കൊണ്ടുവരാനാണ് സക്കർബർഗിന്റെ ശ്രമം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu