ഡൽഹിയിൽ ചേരുന്ന സംസ്ഥാന ഗവർണർമാരുടെ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങളിൽ ഉന്നത വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ ഗവർണർമാർ മുൻകൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ 94 ശതമാനം വിദ്യാർഥികളും പഠിക്കുന്ന 69 ശതമാനം സർവകലാശാലകളും ഗവർണർമാരുടെ നിയന്ത്രണത്തിലുള്ളതാണ്. ചാൻസലർമാർ എന്ന നിലയിൽ ഈ സർവകലാശാലകളിൽ മെച്ചപ്പെട്ട ഗവേഷണ സൗകര്യങ്ങൾ ഉൾപ്പടെ ഏർപ്പാട് ചെയ്യുന്നതിന് ഗവർണർമാർ മുൻകൈ എടുക്കണമെന്നും രാഷ്ട്രപതി നിർദേശിച്ചു.
© Copyright 2024. All Rights Reserved