റിലീസ് ചെയ്ത മണിക്കൂറുകള്‍ക്കുള്ളിൽ ആയിരങ്ങള്‍ കണ്ടു കഴിഞ്ഞ ‘മഴ നൂല്‍ക്കനവ്’ എന്ന സംഗീത ആല്‍ബത്തിന്റെ പ്രെമോ വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്. ലണ്ടനിൽ നഴ്‌സായി ജോലി ചെയ്യുന്ന രശ്മി പ്രകാശിന്റെ വരികൾക്ക് ഈണം നൽകി ഈ ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത് മലയാളികളുടെ പ്രിയഗായകൻ ശ്രീ ജി.വേണുഗോപാലാണ്. അവതാരകയായും നർത്തകിയായും സാഹിത്യകാരിയായും റേഡിയോ ജോക്കിയായും യുകെ മലയാളികൾക്ക് പ്രിയങ്കരിയായ രസ്മിയുടെ ഈ ഗാനം പ്രേക്ഷകർ നെഞ്ചിലേറ്റുമെന്നതിൽ സംശയമില്ല.
യുകെയിലെ ചെംസ്ഫോർഡിൽ കുടുംബ സമേതം താമസിക്കുന്ന രശ്മി സാമൂഹിക കലാരംഗത്ത് സജീവമായി തുടരുന്നതിനു പൂര്‍ണ പിന്തുണയും നല്‍കി ഒപ്പം നില്‍ക്കുന്നത് ഭര്‍ത്താവ് രാജേഷ് കരുണാകരനും മകന്‍ ആദിത്യ തേജസ്സ് രാജേഷുമാണ്.. ചെംസ്‌ഫോര്‍ഡിലെ ബ്രൂംഫീല്‍ഡ് ഹോസ്പിറ്റലില്‍ ആണ് രശ്മി ജോലി ചെയ്യുന്നത്. കോട്ടയം കുമരകം സ്വദേശിനിയായ രശ്മി കെ കെ പ്രകാശ്, പൊന്നമ്മ പ്രകാശ് ദമ്പതികളുടെ മകളാണ്. സഹോദരന്‍ മിഥുന്‍ പ്രകാശ്
© Copyright 2024. All Rights Reserved