കോവിഡ് 19വൈറസ് ബാധയെ തുടർന്നുണ്ടായ പ്രതിസന്ധിയെ മറികടന്നു പ്രവാസികൾ ഇന്ന് ജന്മനാട്ടിൽ തിരിച്ചെത്തി. 354പേരും 9കുഞ്ഞുങ്ങളും ഉൾപ്പെടുന്ന സംഘമാണ് കേരളത്തിൽ വിമാനമിറങ്ങിയത്. വിദേശത്തുനിന്ന് 1.92 ലക്ഷം ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന ‘വന്ദേ ഭാരത്’ ദൗത്യത്തിലെ ആദ്യ വിമാനം അബുദാബിയിൽ നിന്ന് ഇന്നലെ രാത്രി 10.13 ന് കൊച്ചിയിലെത്തി. രണ്ടാം വിമാനം ദുബായിൽ നിന്നു 10. 32 നാണ് കോഴിക്കോട്ടെത്തിയത്. മൂന്നാമത്തെ വിമാനം സിംഗപ്പൂരിൽ നിന്ന് ഇന്നുരാവിലെ ഡൽഹിയിലെത്തും. അബുദാബി–കൊച്ചി വിമാനത്തിൽ 177 പേരും 4 കുഞ്ഞുങ്ങളും, ദുബായ്–കോഴിക്കോട് വിമാനത്തിൽ 177 യാത്രക്കാരും 5 കുട്ടികളും എന്ന ക്രമത്തിൽ മൊത്തം 189 പേരായിരുന്നു വിമാനത്തിലെ യാത്രികർ.
189 പേർക്കു സഞ്ചരിക്കാവുന്ന വിമാനത്തിൽ ആർക്കെങ്കിലും അസ്വസ്ഥത ഉണ്ടായാൽ ശുശ്രൂഷിക്കാനായി ഏറ്റവും മുന്നിലെയും ഏറ്റവും പിന്നിലെയും ഓരോ നിര സീറ്റുകൾ ഒഴിച്ചിട്ടായിരുന്നു യാത്ര. ആദ്യ യാത്രകക്കു തയ്യാറെടുതവരുടെ പട്ടികയിലെ ആർക്കും പരിശോധനയിൽ കോവിഡ് ലക്ഷങ്ങൾ കാണിച്ചിരുന്നില്ല. അബുദാബി ദുബായ് വിമാനത്താവളങ്ങളിൽ യാത്രകൾ ഒരുങ്ങി നിൽക്കുന്നവർക്കും ദ്രുതപരിശോധനയിൽ കോവിഡ് ലക്ഷണങ്ങൾ സ്ഥിതീകരിച്ചിട്ടില്ലാത്തതിനാൽ തന്നെ ആർക്കും മടങ്ങി പോകേണ്ട സാഹചര്യവും ഉണ്ടായിട്ടില്ല.കൊച്ചി വിമാനത്തിലെത്തിയ 49 പേരും കോഴിക്കോട് വിമാനത്തിലെത്തിയ 19 പേരും ഗർഭിണികളാണ്.കൊച്ചി വിമാനത്താവളത്തിൽ വച്ചു നടന്ന പരിശോധനയിൽ രോഗ ലക്ഷണങ്ങൾ കാണിച്ച 5 പേരെ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. 12 രാജ്യങ്ങളിൽ നിന്ന് ഒരാഴ്ചയ്ക്കുള്ളിൽ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ 64 സർവീസുകളിലായി 14,800 പേരെ നാട്ടിലെത്തിക്കാനുള്ള പദ്ധതിയാണ് പ്രഖ്യാപിച്ചത്. ഇതിൽ 26 സർവീസുകൾ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവയാണ്.
© Copyright 2025. All Rights Reserved