കോവിഡ് 19 വൈറസ് ബാധയെത്തുടർന്ന് മാലിദ്വീപിൽ അകപ്പെട്ടുപോയ പ്രവാസികളേ രാജ്യത്തെ തിരിച്ച് എത്തിക്കുന്നതിനായി ക്രമീകരിച്ചിരിക്കുന്ന ഇന്ത്യൻ നാവിക സേനയുടെ കപ്പൽ ഐഎൻഎസ് ജലാശ്വ കൊച്ചി തുറമുഖത്തെത്തി. മലയാളികൾക്ക് പുറമെ 20 സംസ്ഥാനങ്ങളിൽ നിന്നുള്ള 698 യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതിൽ 440 മലയാളികൾ ഉണ്ടായിരുന്നു. കോവിഡ് ലോക്ഡൗണിൽപെട്ട പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള ഓപ്പറേഷൻ സമുദ്രസേതുവിലെ ആദ്യ ദൗത്യമാണിത്. വെള്ളിയാഴ്ച 4 ദ്വീപിൽ നിന്ന് പുറപ്പെട്ട കപ്പലാണ് കൊച്ചി തുറമുഖത്ത് എത്തിയത്. കപ്പൽ യാത്രികരിൽ 633 പേരും പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ട വരാണ്.
അവരെ സുരക്ഷിതരായി ക്വാറന്റീൻ കേന്ദ്രങ്ങളിലെത്തിക്കുന്നതിന് ആരോഗ്യ വകുപ്പ് വിപുലമായ തയാറെടുപ്പാണ് നടത്തിയിരിക്കുന്നത്. രോഗ ലക്ഷണങ്ങൾ ഉള്ളവർക്കും ഇല്ലാത്തവർക്കും ആയി പ്രത്യേക സംവിധാനങ്ങൾ ആണ് തുറമുഖത്ത് ക്രമീകരിച്ചിരിക്കുന്നത്. യാത്ര തിരിക്കുന്നതിനു മുമ്പ് തന്നെ കോവിൽ പരിശോധന നടത്തിയിരുന്നു. എന്നിരുന്നാലും യാത്രയ്ക്കിടയിൽ ആർക്കെങ്കിലും ലക്ഷണങ്ങൾ കാണിക്കുന്നു ഉണ്ടെങ്കിൽ തുറമുഖത്ത് എത്തിയ ഉടൻ തന്നെ അവരെ ഐസൊലേഷൻ എത്തിക്കാനുള്ള സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ച പൊലീസുകാരുടെ സഹായത്തോടെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലേക്കും കളമശ്ശേരി മെഡിക്കൽ കോളേജിലേക്കും പരിശോധനക്കും തുടർന്നുള്ള നിരീക്ഷണങ്ങൾക്കും ആയി എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത്. ഇവരെ നിരീക്ഷിക്കാനും വിദഗ്ധ ചികിത്സ ആവശ്യമുണ്ടെങ്കില്‍ അതുറപ്പാക്കാനും ഒരു ഡോക്ടറുടെയും നഴ്സിന്‍റെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. പ്രാഥമിക ചികിത്സക്ക് ശേഷം ആരോഗ്യം മെച്ചപ്പെടുകയാണെങ്കില്‍ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയശേഷം അത് ജില്ലകളിലേ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. വിഗ്നേഷ് നടപടികൾ കഴിവതും നേരത്തെ നടത്തി നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് ശ്രമം.
© Copyright 2023. All Rights Reserved