ഒക്ടോബർ 1 മുതൽ സ്റ്റാൻഡേർഡ് വേരിയബിൾ താരിഫിൽ 3.8% വർധന വരുത്തുവാനാണ് തീരുമാനം ഇതോടെ ശരാശരി ബിൽ 44 പൗണ്ട് കൂടി ഉയർന്ന് , ഒരു വർഷം 1,205 പൗണ്ടായി വർധിക്കും . മുപ്പത്തഞ്ചു ലക്ഷം ഉപഭോക്താക്കളെ ഈ വർദ്ധനവ് ബാധിക്കുമെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. ഈ വർഷം രണ്ടാം വർദ്ധനയാണ് ബ്രിട്ടീഷ് ഗ്യാസ് ഇന്ധന വില വർധിപ്പിക്കുന്നത് , എന്നാൽ കഴിഞ്ഞ തവണ മുതൽ മൊത്ത വ്യാപാരത്തിൽ ഊർജ്ജ വില ഉയർന്നതുകൊണ്ടാണ് വിലവർധിപ്പിക്കേണ്ടി വന്നതെന്ന് . ബ്രിട്ടീഷ് ഗ്യാസിന്റെ പേരന്റ് കമ്പിനിയായ സെന്റിക അറിയിച്ചു. കഴിഞ്ഞ മാർച്ചിൽ പുതിയ ഉപഭോക്താക്കളെ സ്റ്റാൻഡേർഡ് വേരിയബിൾ താരിഫിൽ നിന്നും ഒഴിവാക്കിയിരുന്നു , ഫിക്സഡ് താരിഫിലുള്ള 2.4 ദശലക്ഷം ഉപഭോക്താക്കൾക്ക് ഈ വർദ്ധനവ് ബാധകമാകില്ലെന്നാണ് കരുതുന്നത് .
ബ്രിട്ടീഷ് ഗ്യാസിന്റെ ശരാശരി ബിൽ മറ്റ് ഇന്ധന വിതരണക്കാരുടെ ശരാശരി ബില്ലിലും താഴെയാണ്എ എന്നാണ് ബ്രിട്ടനിലെ ഏറ്റവും വലിയ ഊർജ്ജ വിതരണക്കാരായ ബ്രിട്ടീഷ് ഗ്യാസ് കമ്പനി അവകാശപ്പെടുന്നത്. ബില്ലുകളിലെ വിലക്കയറ്റം ഉപഭോക്താക്കളെ ബാധിക്കുമെന്ന് അറിയാമെങ്കിലും മൊത്ത വിതരണത്തിലെ വിലവർദ്ധന കുത്തനെ ഉയരുന്നതുകൊണ്ടാണ് വില വർധിപ്പിക്കേണ്ടതായി വരുന്നതെന്ന് ", സെഡ്രിക്സയുടെ കൺസ്യൂമർ ആർമ്മിന്റെ ചീഫ് എക്സിക്യൂട്ടീവ് മാർക്ക് ഹോഡ്ജസ് പറഞ്ഞു.
E.On, SSE, Npower, EDF, ScottishPower, Bulb എന്നി ദാതാക്കളും ഇന്ധന വില വർധിപ്പിച്ചിട്ടുണ്ട് . ഒക്ടോബറിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള പ്രീ-പെയ്മെന്റ് മീറ്ററിൻറെ പരിധി ഉയർത്തുന്നതായി ഓഫ് ജെം പ്രഖ്യാപിച്ചിട്ടുണ്ട്. മൊത്ത ഊർജ്ജ വിപണിയിലെ വിലക്കയറ്റത്തിൽ നിന്ന് ഉപയോക്താക്കളെ നാളിതുവരെ സംരക്ഷിച്ചിട്ടുണ്ടെന്ന് സെൻട്രിസ് അറിയിച്ചു . ഏപ്രിലിനു ശേഷം ഗ്യാസിന്റെ വില 21 ശതമാനവും വൈദ്യുതിവില 18 ശതമാനവുമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. കമ്പനിയ്ക്ക് 3.5 ദശലക്ഷം എസ്.വി.ടി ഉപഭോക്താക്കളുണ്ടെങ്കിലും ഈ വർഷാവസാനത്തോടെ ഈ സംഖ്യ മൂന്നിരട്ടിയായി കുറയ്ക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടീഷ് ഗ്യാസ്. ജൂലായിൽ കമ്പനിയുടെ ആദ്യ പകുതിയിൽ 340,000 കസ്റ്റമർ അക്കൗണ്ടുകൾ നഷ്ടപ്പെട്ടുവെന്നാണ് കമ്പനിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. മികച്ച പർച്ചേസ് താരിഫിൽ പകുതിയോളമെങ്കിലും കുറവാണെന്നാണ് കമ്പനിയുടെ അവകാശവാദം. ഏപ്രിലിൽ ബ്രിട്ടീഷ് ഗ്യാസ് വിലയിൽ 5.5 ശതമാനത്തിന്റെ വർധന പ്രഖ്യാപിച്ചപ്പോൾ ഊർജ്ജമന്ത്രി ക്ലെയർ പെറി വിലവർധന ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് പറഞ്ഞിരുന്നു.
© Copyright 2023. All Rights Reserved