കൊറോണ വയറസ് രോഗബാധയെത്തുടർന്ന് അടച്ചിട്ട മദ്യശാലകൾ പുനരാരംഭിക്കുപോൾ മദ്യശാലകളിലെ ഓൺലൈൻ ക്യൂ സംവിധാനത്തിനുള്ള ആപ്പ് വികസിപ്പിക്കാനുള്ള കരാർ കൊച്ചിയിലെ സ്റ്റാർട്ടപ്പ് കമ്പനിക്ക് നൽകി. ബവ്റിജസ് എംഡി സ്പർജൻ കുമാർ കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തിയത്. എത്രയും വേഗം ആപ്പ് തയാറാക്കി നൽകണമെന്നാണ് ബവ് കോ മുന്നോട്ടു വച്ച നിർദ്ദേശം. ശനിയാഴ്ച നടക്കുന്ന തുടർ ചർച്ചയിൽ ആപ്പ് എന്നു തയാറാക്കി നൽകാമെന്ന കാര്യം കമ്പനി പ്രതിനിധികൾ അറിയിക്കും അതിനു ശേഷം ആയിരിക്കും കരാർ ഒപ്പിടുക.
© Copyright 2025. All Rights Reserved