വൈറസ് ബാധയേറ്റു മരിച്ച യുവതിയുടെ ഭർത്താവിനാണ് വൈറസ് ബാധിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ 21 നാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. അപകടത്തിൽ പരിക്കേറ്റു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരാഴ്ചയോളം ചികിത്സയിലായിരുന്ന സമയത്ത് പരിചരിക്കാൻ എത്തിയതായിരുന്നു ഭാര്യ. പിന്നീടു യുവതി രോഗബാധ മൂലം മരിച്ചു.നിപ്പ വൈറസ് ബാധിതരായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എട്ടുപേരും സ്വകാര്യാശുപത്രികളില്‍ രണ്ടുപേരുമടക്കം 10 പേര് ചികിത്സയിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ പറഞ്ഞു. കൂടുതല്‍ രോഗബാധിതരെ കണ്ടെത്തിയിട്ടില്ല. ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. രോഗകാരിയുടെ ഉറവിടം കണ്ടെത്തുന്നതിന് ശ്രമം തുടരുകയാണ്. ബോധവത്കരണ പരിപാടികള്‍ നടക്കുന്നുണ്ട്.
© Copyright 2025. All Rights Reserved