നാട്ടിൽ അവധിക്കുവന്നശേഷം സൗദിയിലേക്ക് തിരികെപ്പോകാൻ കഴിയാതിരുന്ന മലയാളി നഴ്‌സുമാരെ പ്രത്യേക വിമാനമെത്തി കൊണ്ടുപോയി.സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിൽ ജോലിചെയ്യുന്ന 239 നഴ്സുമാരെ തിരിച്ചുകൊണ്ടുപോകാൻ വിമാനം എത്തിയത്. അടച്ചിടലിനെത്തുടർന്ന് വിമാനസർവീസ് ഇല്ലാത്തിനാൽ അണു സൗദി ഭരണകൂടം പ്രത്യേക വിമാനം അനുവദിച്ച് ഇവരെ തിരികെ തിരികെ കൊണ്ടുപോകാൻ സമീപനങ്ങൾ ഏർപ്പെടുത്തിയത്. സൗദി എയർലൈൻസ്ന്റെ വിമാനം ആണ് ഇതിനായി സജ്ജമാക്കിയത്. കോവിഡ് രോഗവ്യാപനം തുടരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കം. ഇതേ വിമാനം ബുധനാഴ്ച കൊച്ചിയിലെത്തി 211 പേരെ കൊണ്ടുപോയിരുന്നു.
© Copyright 2025. All Rights Reserved