കോവിഡ് 19 വൈറസ് ബാധയെത്തുടർന്ന് മഹാരാഷ്ട്രയിൽ മരിച്ചവരുടെ എണ്ണം 49 ആയി. ഇന്നു മാത്രമായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1576 ആയതോടെ ആകെ രോഗബാധിതരുടെ എണ്ണം 29,100 അടുത്തു. ആകെമൊത്തം 21,467 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.ഇതുവരെ 6,564 പേർ രോഗമുക്തി നേടിയിട്ടുണ്ടെന്നും ആകെ മരണം 1,068 ആണെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കി.933 പുതിയ കേസുകൾ മുംബൈയിൽ മാത്രം സ്വീരികരികുകയും 24 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ്-19 ബാധിതരുടെ എണ്ണത്തിൽ മഹാരാഷ്ട്രയ്ക്കു പിന്നിൽ തമിഴ്നാടാണ്. തമിഴ്നാട്ടിലെ കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു. ഇന്ന് സംസ്ഥാനത്ത് പുതുതായി റിപ്പോർട്ട് ചെയ്തത് 385 കേസുകളാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 10,108 ആയി. അഞ്ചുപേരാണ് ഇന്നു മരിച്ചത്. കോവിഡ് മൂലം ഇതുവരെ 71 പേർക്കാണ് സംസ്ഥാനത്ത് ജീവൻ നഷ്ടമായത്.
© Copyright 2025. All Rights Reserved