കോവിഡ് വ്യാപനത്തിൽ ആശങ്ക ഉയർത്തി മഹാരാഷ്ട്രയിൽ 1362 രോഗികൾ കൂടി. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 18,120 ആയി. ധാരാവി ചേരിയിൽ 50 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 783 ആയി. രോഗത്തിന്റെ തീവ്രതയെ കണക്കിലെടുത്തു പ്രതിരോധ നടപടികളെ കുറിച്ച് ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സർവകക്ഷിയോഗം വിളിച്ചു. തമിഴ്‌നാട്ടിൽ രോഗം ബാധിച്ചു ഇന്നലെ മാത്രം രോഗം സ്ഥിതീകരിച്ചത് 580 പേർക്കാണ് ഇതോടെ സംസ്ഥാനത്തു രോഗികളുടെ എണ്ണം 5409ആയി.
ചികിത്സയിൽ ഉണ്ടായിരുന്ന 2പേർ കൂടി മരിച്ചത് ഉൾപ്പടെ ആകെ മരണനിരക്ക് 37ആയി. രാജ്യത്തു അകമാനമുള്ള കോവിഡ് രോഗ ബാധിതരുടെ എണ്ണം 52, 952 ആയി ഇതിൽ 15267 പേർ രോഗ മുക്തി പ്രാപിച്ചു.1783 പേർ മരണപ്പെട്ടു. ഇന്നലെ വൈകിട് വരെയുള്ള 24മണിക്കൂറിനിടെ 3561 പേർക്കാണ് രോഗം സ്ഥിതീകരിച്ചത്. മഹാരാഷ്ട്രയ്ക്കു പിന്നാലെ 6625പേർക് ഗുജറാത്തിലും 5532പേർക് ഡൽഹിയിലും 4829പേർക് തമിഴ്‌നാട്ടിലും എന്ന ക്രമത്തിൽ രോഗം കുതിച്ചുയരുകയാണ്. മഹാരാഷ്ട്ര (651), ഗുജറാത്ത് (396), മധ്യപ്രദേശ് (185) എന്നിവിടങ്ങളിലാണ് ഏറ്റവുമധികം മരണം.
© Copyright 2024. All Rights Reserved