മുംബൈയിൽ മാത്രം കോവിഡ് രോഗികൾ 9945. ഇന്നലെ 26പേർ കൂടെ മരിച്ചു. പുതിയതായി രോഗം സ്ഥിതീകരിച്ചത് 635പേർക്. ഇപ്പോൾ ആകെ മരണം 387ആയി. കൂടുതൽ ഐസൊലേഷൻകൾ സജ്ജമാക്കുന്നതിനുള്ള നടപടിയുമായി കേന്ദ്ര സർക്കാർ. സ്ഥലസൗകര്യമുള്ള കെട്ടിടങ്ങൾക്കു പുറമേ പാർക്കുകളും തിരഞ്ഞെടുത്ത മൈതാനങ്ങളും കൂടി താൽക്കാലിക കേന്ദ്രങ്ങൾ ആക്കി മാറ്റാനാണ് തീരുമാനം. രോഗികളുടെ എണ്ണം മുപ്പതിനായിരം കടന്നേക്കുമെന്നാണു ഇപ്പോളത്തെ നിഗമനം. മുംബൈ,പുണെ നഗരങ്ങളും പ്രാന്ത്രപ്രദേശങ്ങളും റെഡ് സോൺ ആയി തുടരുന്നു. തമിഴ്നാട്ടിൽ തുടർച്ചയായ രണ്ടാം ദിവസവും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 500 കടന്നു. ഇന്നലെ മാത്രം പുതിയ രോഗികൾ 501. കർണാടകയിലും രോഗം സ്ഥിതീകരിച്ചവരുടെ എണ്ണം 673ആയി.മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയവരിൽ നിന്നു ഈടാക്കുന്ന പിഴ തുക 2000 ത്തിൽ നിന്നും 200 രൂപയായി കുറച്ചു. ബെംഗളൂരു നഗരസഭയ്ക്കു പിഴയിനത്തിൽ ലഭിച്ചത് 2.39ലക്ഷം രൂപ രൂപയാണ്
© Copyright 2023. All Rights Reserved