കേന്ദ്രം നികുതിവിഹിതം നിഷേധിക്കുന്നുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സിദ്ധരാമയ്യ വ്യാജ ആരോപണങ്ങൾ പടച്ചുവിടുകയാണെന്നും ഹെഗ്ഡെ ആരോപിച്ചു. ഡൽഹിയിൽ പ്രതിഷേധിക്കുന്ന കർഷകർ വിദേശ ഫണ്ടിങ് ലഭിക്കുന്ന ഖാലിസ്‌ഥാനികളാണെന്നും യഥാർഥ കർഷകരല്ലെന്നും ഹെഗ്ഡെ ആരോപിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തര കന്നഡയിൽ നിന്നു വീണ്ടും മത്സിക്കാൻ ഹെഗ്ഡെയെ ബിജെപി കേന്ദ്ര നേതൃത്വം പരിഗണിച്ചേക്കില്ലെന്നു സൂചനയുണ്ട്. ഇസ്ലാം മതം നിലനിൽക്കുന്നിടത്തോളം ലോകത്ത് സമാധാനമുണ്ടാകില്ലെന്നു കഴിഞ്ഞയാഴ്ച നടത്തിയ പ്രസംഗവും വിവാദമായിരുന്നു.
ബാബറി മസ്‌ജിദിൻ്റെ മാതൃകയിൽ കൂടുതൽ മുസ്‌ലിം ആരാധനാലയങ്ങൾ പൊളിച്ചുമാറ്റി വീണ്ടെടുക്കുന്നതു വരെ ഹൈന്ദവ സമൂഹം വിശ്രമിക്കില്ലെന്നു പ്രസംഗിച്ചതിനെ തുടർന്ന് ഹെഗ്ഡെയ്ക്ക് എതിരെ കഴിഞ്ഞ മാസം മറ്റൊരു കേസെടുത്തിരുന്നു.
© Copyright 2024. All Rights Reserved