നെഞ്ചുവേദനയെ തുടർന്ന് എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഖ്യമന്ത്രി മൻമോഹൻസിങ് ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.കാർഡിയോളജി പ്രൊഫസർ ഡോ. നിതീഷ് നായ്കിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് മൻമോഹൻ സിങ്.
87 കാരനായ ഇദ്ദേഹം രണ്ട് ബൈപാസ് സർജറിക്ക് വിധേയനായ ട്ടുണ്ട്. ഇദ്ദേഹത്തിന് പ്രമേഹരോഗവും ഉണ്ട്.അദ്ദേഹം കഴിക്കുന്ന മരുന്നുകൾ നിന്നുണ്ടായ അലർജിയാണ് രോഗ കാരണം എന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മാർച്ച് മാസത്തിൽ പാർലമെന്റ് പിരിഞ്ഞതിന് പിന്നാലെയുണ്ടായ വീഴ്ചയെ തുടർന്ന് മൻമോഹൻ സിങ്ങിന് പൂർണവിശ്രമം നിർദേശിച്ചിരുന്നു. നിലവിൽ രാജസ്ഥാനെ ആണ് ഇദ്ദേഹം രാജ്യസഭയിൽ പ്രതിനിധീകരിക്കുന്നത്. സാമ്പത്തിക വിദഗ്ധനായ ഇദ്ദേഹം രണ്ടു വർഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു.മൻമോഹൻ സിങ്ങിന്റെ ആരോഗ്യനിലയെ കുറിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോത്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവർ ആശങ്ക പ്രകടിപ്പിച്ചു. എത്രയും പെട്ടെന്ന് അദ്ദേഹത്തിന് പൂർണആരോഗ്യം തിരികെ കിട്ടട്ടെയെന്നും രാജ്യം മുഴുവനും അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കുന്നുവെന്നും കെജ്രിവാൾ ട്വീറ്റ് ചെയ്തു.
© Copyright 2024. All Rights Reserved