ഉപഭോക്താവിന്റെ ചെലവിടല്‍, ബിസിനസ് നിക്ഷേപം, വ്യാപാരം, തുടങ്ങിയവയില്‍ ഉത്സാഹമില്ലാത്ത നീക്കങ്ങള്‍ നടക്കുന്നതാണിതിന് കാരണം. ബിസിസി നടത്തിയ പ്രവചനം അനുസരിച്ച് രാജ്യത്തെ ജിഡിപി 2018ല്‍ വെറും 1.3 ശതമാനം വര്‍ധനവ് മാത്രമായിരിക്കും പ്രകടമാക്കുന്നത്. ഇതിന് മുമ്പത്തെ പ്രവചനത്തില്‍ ഇത് 1.4 ശതമാനമായിരിക്കുമെന്നായിരുന്നു ബിസിസി വെളിപ്പെടുത്തിയിരുന്നത്. 2019ലെ ജിഡിപി വളര്‍ച്ച 1.5 ശതമാനമായിരിക്കുമെന്നായിരുന്നി ബിസിസി നേരത്തെ പ്രവചിച്ചിരുന്നത്. എന്നാല്‍ അതും ഇടിഞ്ഞ് താണ് 1.4 ശതമാനമാകുമെന്നാണ് ഇപ്പോഴത്തെ പ്രവചനം. കഴിഞ്ഞ വര്‍ഷം നിക്ഷേപ വളര്‍ച്ച 2.4ശതമാനമായിരുന്നുവെന്നും എന്നാല്‍ 2018ല്‍ അത് വെറും 0.9 ശതമാനം മാത്രമായിരിക്കുമെന്നും ഈ ഗ്രൂപ്പ് പ്രവചിക്കുന്നു.യുകെയില്‍ ബിസിനസ് ചെയ്യുന്നതിന് വേണ്ടി വരുന്ന ഉയര്‍ന്ന അപ്ഫ്രണ്ട് ചെലവുകളും ബ്രെക്‌സിറ്റിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വുവുമാണ് ഇതിന് കാരണമെന്നും ബിസിസി വെളിപ്പെടുത്തുന്നു. ഇതിനോട് അനുബന്ധിച്ച് ഉല്‍പാദനക്ഷമത ദുര്‍ബലമായിരിക്കുമെന്നും ശമ്പളവര്‍ധനവ് പരിമിതപ്പെടുമൈന്നും കുടുംബങ്ങളുടെ സമ്പദ് വ്യവസ്ഥയില്‍ പലവിധ പ്രശ്‌നങ്ങളുണ്ടാകുമെന്നും സമ്പാദ്യ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴോട്ട് പോകുമെന്നും ബിസിസി മുന്നറിയിപ്പേകുന്നുണ്ട്.ഇതിന് പുറമെ കടബാധ്യത ഉയരുക കൂടി ചെയ്യുന്നതോടെ ഉപഭോക്താവിന്റെ ചെലവിടലിന്റെ ശക്തി അടുത്ത വര്‍ഷം ചോരുമെന്നും ബിസിസി പ്രവചിക്കുന്നു.അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ യുകെയുടെ വ്യാപാര കമ്മി പ്രതീക്ഷിച്ചതിനേക്കാല്‍ വ്യാപകമാവുമെന്നും മുന്നറിയിപ്പുണ്ട്. ഈ കാലത്ത് എക്‌സ്‌പോര്‍ട്ടര്‍മാര്‍ നഷ്ടത്തില്‍ നിന്നും കരകയറാന്‍ വെല്ലുവിളികളെ ഏറെ നേരിടേണ്ടി വരുമെന്നും പ്രധാനപ്പെട്ട മാര്‍ക്കറ്റുകളിലെ വളര്‍ച്ച മിതമായിത്തീരുമെന്നും ബിസിസി പറയുന്നു.
© Copyright 2024. All Rights Reserved