യുകെയില്‍ പത്ത് വര്‍ഷത്തിനിടെ ക്യാഷ് പേമെന്റുകളില്‍ ഇതാദ്യമായി വര്‍ധനവുണ്ടായെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സമീപവര്‍ഷങ്ങളിലായി പേമെന്റ് ക്യാഷിലൂടെ നല്‍കുന്നത് കുറയുകയും കാര്‍ഡ് പേമെന്റുകള്‍ വര്‍ധിക്കുകയും ചെയ്തതില്‍ നിന്നുള്ള തിരിച്ച് പോക്കാണിത്. സമീപമാസങ്ങളിലായി വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിലാണ് ക്യാഷ് പേമെന്റുകളില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. എന്നാല്‍ ഇപ്പോഴും ഡെബിറ്റ് കാര്‍ഡിലൂടെ നടത്തുന്ന പേമെന്റുകളേക്കാള്‍ താഴെ തന്നെയാണ് ക്യാഷ് പേമെന്റുകള്‍ നിലകൊള്ളുന്നത്.
മൊത്തം പേമെന്റുകളില്‍ പകുതിയോളവും ഡെബിറ്റ് കാര്‍ഡുകളിലൂടെയാണ് നടത്തപ്പെടുന്നത്. ഇക്കാര്യത്തില്‍ എക്കാലത്തേയും വര്‍ധനവാണ് അനുഭവപ്പെടുന്നത്. പണമുപയോഗിച്ച് പേമെന്റ് നിര്‍വഹിക്കുന്നതിനേക്കാള്‍ എളുപ്പം കാര്‍ഡ് പേമെന്റാണെന്ന നിലപാടാണ് നിലവില്‍ കണ്‍സ്യൂമര്‍മാര്‍ പുലര്‍ത്തി വരുന്നത്. ഇപ്പോള്‍ ക്യാഷ് പേമെന്റുകളില്‍ വര്‍ധനവുണ്ടായിട്ടുണ്ടെങ്കിലും നിലവിലെ സാമ്പത്തിക പ്രതിസന്ധി കുറയുന്ന മുറയ്ക്ക് വരാനിരിക്കുന്ന മാസങ്ങളില്‍ രാജ്യത്ത് ക്യാഷ്‌പേമെന്റുകള്‍ കുത്തനെ ഇടിയുമെന്നാണ് ഇത് സംബന്ധിച്ച കണക്കുകള്‍ ശേഖരിച്ച യുകെ ഫിനാന്‍സ് പ്രവചിക്കുന്നത്.
© Copyright 2024. All Rights Reserved