യുകെയില്‍ ഫസ്റ്റ് ടൈം ബൈയേര്‍സിനുള്ള ശരാശരി ഹൗസ് ഡെപ്പോസിറ്റ് കുത്തനെ ഉയര്‍ന്ന് 36,498 പൗണ്ടിലെത്തിയെന്ന് നാഷണല്‍ ഹൗസിംഗ് ബില്‍ഡറായ സെന്റ്. മോഡ് വെന്‍ ഹോംസ് നടത്തിയ റിസര്‍ച്ച് വെളിപ്പെടുത്തുന്നു. ഹൗസിഗ് ഡെപ്പോസിറ്റിന് വേണ്ടുന്ന തുക 70,341 പൗണ്ടായ ലണ്ടനാണ് രാജ്യത്ത് ഇക്കാര്യത്തില്‍ മുന്നിലെത്തിയിരിക്കുന്നത്. എന്നാൽ കാര്‍ഡിഫ്, മാഞ്ചസ്റ്റര്‍ ബ്രിസ്റ്റോള്‍ എന്നീ നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ യുകെയിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ ബെര്‍മിംഗ്ഹാമില്‍ വീട് വാങ്ങുന്നതിനുള്ള ചെലവ് കുറവാണ്.
ബെര്‍മിംഗ്ഹാമില്‍ വീടിനുള്ള ഡെപ്പോസിറ്റ് 27,437 പൗണ്ടാണ്. ഷെഫീല്‍ഡില്‍ വീട് വാങ്ങുന്നതിനുള്ള ശരാശരി ഡെപ്പോസിറ്റ് 24,398 പൗണ്ടാണ്.എന്നാല്‍ ഡെപ്പോസിറ്റ് ഏറ്റവും കുറവ് 21,579 പൗണ്ടുള്ള ലിവര്‍പൂളിലാണ്. യുകെയിലെ ബാങ്കുകള്‍ ഫസ്റ്റ് ടൈം ബൈയര്‍മാരില്‍ നിന്നീടാക്കുന്ന പത്ത് ശതമാനം ഡെപ്പോസിറ്റിന്റെ അടിസ്ഥാനത്തിലാണ് ഈ ഫിഗറുകള്‍ കണക്കാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ കുതിച്ചുയരുന്ന ഡെപ്പോസിറ്റടക്കമുള്ള വിവിധ കാര്യങ്ങളാല്‍ ഫസ്റ്റ് ടൈം ബൈയര്‍മാര്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുന്നുവെന്നാണ് സെന്റ് മോഡ്‌വെന്‍ ഹോം സെല്‍സ് ആന്‍ഡ് സെയില്‍സ് മാര്‍ക്കറ്റിംഗ് ഡയറക്ടറായ ജോ വിന്‍സ്റ്റണ്‍ പറയുന്നത്.
© Copyright 2023. All Rights Reserved