യുകെയിൽ നോറോ വൈറസ് വ്യാപിക്കുന്നു. ഈമാസം ഇതുവരെ 1500ലധികം പേർക്ക് രോഗം ബാധിച്ചു. ബിബിസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇതേസമയത്ത് റിപ്പോർട്ട് ചെയത് കേസുകളേക്കാൾ 60ശതമാനം കൂടുതലാണിത്.
മഞ്ഞുകാലത്താണ് ഈ വൈറസ് കൂടുതൽ വ്യാപിക്കുന്നത്. ക്രിസ്മസ് കാലംകൂടിയായതിനാൽ കേസുകൾ കൂടുതൽ വർധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു
ഛർദ്ദിൽ, ഓക്കാനം, വയറിളക്കം എന്നിവയുണ്ടാക്കുന്ന ശക്തമായ സാംക്രമിക വൈറസാണ് നോറോ വൈറസ്. രോഗം ബാധിച്ച ഒരാളിൽ നിന്ന് വളരെ വേഗത്തിൽ മറ്റൊരാളിലേക്ക് രോഗം ബാധിക്കാം. നോറോ വൈറസിന് വാക്‌സിൻ കണ്ടെത്തിയിട്ടില്ല.
© Copyright 2024. All Rights Reserved