യു കെ യിൽ വേഗത പരിധി നിശ്ചയിച്ചപ്പോൾ അതില്‍ ചില ചെറിയ ഇളവുകള്‍ നല്‍കിയിരുന്നു. അതുകൂടി എടുത്തുകളയണമെന്ന ചില എം പിമാരുടെ ആവശ്യത്തിന് സര്‍ക്കാര്‍ വഴങ്ങി. നിശ്ചയിച്ച വേഗതയിലും ഒരു മൈല്‍ അധികം വേഗതയില്‍ പോയാലും പിഴയൊടുക്കേണ്ടതായി വരും. സൈക്കിള്‍ യാത്രയേയും കാല്‍നടയാത്രയേയും പ്രൊത്സാഹിപ്പിക്കുന്ന ഒരു സംഘം എം പിമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വേഗത പരിധിയില്‍ നല്‍കിയിരിക്കുന്ന ഇളവുകള്‍ പൂര്‍ണ്ണമായും എടുത്തു കളയണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
വേഗതയുടെ കാര്യത്തിലെ നിയമലംഘനങ്ങള്‍ പരിശോധിക്കുമ്പോള്‍ മിക്ക പോസീസ് സംവിധാനങ്ങളും വേഗത പരിധിയില്‍ 10 ശതമാനവും അതുപോലെ നിശ്ചയിച്ച വേഗത പരിധിയില്‍ 2 മൈല്‍ വരെ അധിക സ്പീഡും അനുവദിക്കാറുണ്ട്. ഈ പരിധിക്കും പുറത്ത് പോയാല്‍ മാത്രമായിരിക്കും നിയമനടപടികള്‍ സ്വീകരിക്കുന്നത്. 20 മൈല്‍ വേഗ പരിധിയുള്ള റോഡിലൂടെ മണിക്കൂറില്‍ 24 മൈല്‍ വേഗതയില്‍ പോയാലും 30 മണിക്കൂര്‍ വേഗത പരിധിയുള്ള റോഡിലൂടെ മണിക്കൂറില്‍ 35 മൈല്‍ വേഗതയില്‍ പോയാലും പിഴയൊടുക്കേണ്ടി വന്നേക്കും.
© Copyright 2025. All Rights Reserved