യൂഎഇ യിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന യാത്രക്ക് ഒരുക്കമിടുന്ന പ്രവാസികൾക്കു യുഎഇ ആരോഗ്യമന്ത്രാലയം ആരോഗ്യപരിശോധന നടത്തുമെന്ന് ഇന്ത്യൻ എംബസി. മടങ്ങിവരുന്ന പ്രവാസികൾക്കു ഗൾഫിൽ കോവിഡ് പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് അബുദബിയിലെ ഇന്ത്യൻ എംബസി ആരോഗ്യസുരക്ഷാ നിർദേശം പുറപ്പെടുവിച്ചത്.
യുഎഇ ആരോഗ്യമന്ത്രാലയം വിമാനത്താവളത്തിൽ ആരോഗ്യ പരിശോധന സജ്ജമാക്കും.ഇതിൽ ഐജിഎം ഐജിജി ടെസ്റ്റും തെർമൽ സ്കാനിങ്ങുമുണ്ടാകും. ഏതെങ്കിലും വ്യക്തികളിൽ രോഗ ലക്ഷണങ്ങൾ സ്ഥിതീകരിക്കുന്ന പക്ഷം യാത്രക്കുള്ള അനുമതി ഉണ്ടായിരിക്കുന്നതല്ല. എയർലൈൻ ജീവനക്കാരും യാത്രക്കാരും ശുചിത്വം ഉറപ്പാക്കുകയും യാത്രയിലുടനീളം മാസ്ക് ധരിക്കുകയും വേണം. യാത്രക്കാർക്കു ത്രീ ലെയർ ഫെയ്സ്‌മാസ്ക്, രണ്ടു സെറ്റ് ഹാൻഡ് ഗ്ലൗസുകൾ, ഹാൻഡ് സാനിറ്റൈസർ തുടങ്ങിയവയും നൽകും. ഇതേ സമയം അബുദബിയിൽ നിന്നു കൊച്ചിയിലേക്കുള്ള വിമാനത്തിന്റെ ടിക്കറ്റ് വിതരണം തുടങ്ങി.
മുൻഗണനാക്രമമനുസരിച്ചു തിരഞ്ഞെടുത്ത 177 പേരായിരിക്കും ആദ്യ വിമാനത്തിൽ കേരളത്തിലേക്കെത്തുന്നത്.തൊഴിൽ നഷ്ടപ്പെട്ടവർ, മുതിർന്നവർ, ഗർഭിണികൾ സന്ദർശകവീസയിലെത്തി പ്രതിസന്ധിയിലായവർ തുടങ്ങിയവരായിരിക്കും ആദ്യ സംഘത്തിൽ ഉണ്ടായിരിക്കുക. ടിക്കറ്റ് നിരക്ക് 15, 000 രൂപ ആണ്.
© Copyright 2024. All Rights Reserved