യൂറോപ്പിന്റെ ചരിത്രത്തിലാദ്യമായി ഒരു മലയാളം ചാനൽ നടത്തുന്ന ഏറ്റവും വലിയ ഡാൻസ് റിയാലിറ്റി ഷോയാണ് ഡ്രീം ഡാൻസർ. ലോക പ്രശസ്ത സംഗീതഞ്ജരായ ശ്രീ എം ജി ശ്രീകുമാറിനൊപ്പം പാടുവാൻ അവസരം നൽകി നടത്തിയ സിംഗ് വിത്ത് എം ജി ശ്രീകുമാർ, ശ്രീ സ്റ്റീഫൻ ദേവസിയോടൊപ്പം വേദിയിൽ പാടാൻ അവസരം നൽകി നടത്തിയ സിംഗ് വിത്ത് സ്റ്റീഫൻ ദേവസി എന്നീ പരിപാടികളുടെ വിജയത്തിനു ശേഷം നൃത്ത നടന വിസ്മയമൊരുക്കി കലാകാരന്മാർക്കും കലാകാരികൾക്കും തങ്ങളുടെ കഴിവുകൾ മാറ്റുരയ്ക്കാൻ വലിയ ഒരവസരം ഒരുക്കി മുന്നോട്ട് വന്നിരിക്കുകയാണ് മാഗ്നാവിഷൻ ടിവി.
പ്രഗൽഭരായ ജഡ്ജുമാരും സെൽബ്രിറ്റികളും പങ്കെടുക്കുന്ന മാഗ്നാവിഷൻ ടിവിയുടെ ഡ്രീം ഡാൻസർ മൂന്ന് വിഭാഗങ്ങളിലായാണ് നടത്തപ്പെടുന്നത്. 12 വയസ്സ് വരെയുള്ളവർ, 12നും 18നും വയസ്സിനിടയിലുള്ളവർ 18 വയസ്സിനു മുകളിലുള്ളവർ. ഓരോ വിഭാഗത്തിൽ നിന്നും 15 പേരെ ആദ്യ റൗണ്ടിലേക്ക് തിരഞ്ഞെടുക്കും. ആൺപെൺ വ്യത്യാസമില്ലാതെ ആർക്കും ഈ റിയാലിറ്റി ഷോയിൽ പങ്കെടുക്കാം. പ്രേക്ഷകർക്കും തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുവാനുള്ള സംവിധാനങ്ങളും ഡ്രീം ഡാൻസർ റിയാലിറ്റി ഡാൻസ് ഷോയുടെ പ്രത്യേകതയാണ്.
വിവിധങ്ങളായ 12 റൗണ്ടുകളിലായി നടത്തപ്പെടുന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിജയികളാകുന്നവരെ കാത്തിരിക്കുന്നത് വിലയേറിയ സമ്മാനങ്ങളും അവസരങ്ങളുമാണ്. പ്രധാനമായും ഫ്രീ സ്റ്റെയിൽ നൃത്തരീതിയാണ് മൽസരത്തിൽ നടക്കുന്നത്. ക്ലാസ്സിക്കൽ സെമി ക്ലാസ്സിക്കൽ റൗണ്ടുകളും, ഗ്രൂപ്പ് പെർഫോർമൻസും, കൗതുകമുണർത്തുന്ന പ്രത്യേക റൗണ്ടുകളും പ്രേക്ഷക മനസ്സുകളെ കീഴടക്കുമെന്നതിൽ സംശയമില്ല.
യുകെയിലും യൂറോപ്പിലെ വിവിധ നഗരങ്ങളിലുമായാണ് ഓഡിഷനുകൾ നടക്കുന്നത്. ജൂൺ 23ന് രാവിലെ 9:00 മുതൽ വൈകുന്നേരം 3:30 വരെ ബർമ്മിങ്ങ്‌ഹാമിലുള്ള യുകെകെസിഎ ഹാളിൽ വച്ച് ഒഡിഷൻസ് നടക്കും. ലണ്ടൻ മാഞ്ചസ്റ്റർ തുടങ്ങിയ നഗരങ്ങളിലെ ഓഡീഷനുകളുടെ സ്ഥലവിവരങ്ങൾ ഉടൻ തന്നെ പ്രസിദ്ധപ്പെടുത്തുമെന്ന് മാഗ്നാവിഷൻ ടിവി മാനേജർ ശ്രീ ജിംസൺ ജോൺസൺ അറിയിച്ചു.
മാഗ്നാവിഷൻ ടിവി ഡ്രീം ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.magnavision.tv എന്ന വെബ്സൈറ്റിലുള്ള ഓൺ ലൈൻ അപേക്ഷാ ഫോറം പൂരിപ്പിച്ച് സമർപ്പിക്കുക ( https://magnavision.tv/?page_id=1058 ) .
കൂടുതൽ വിവരങ്ങൾക്ക് info@magnavision.co.uk എന്ന ഈമെയിൽ വിലാസത്തിലോ +44 20 387 487 44 എന്ന നമ്പരിലോ മാഗ്നാവിഷൻ ടിവിയുമായി ബന്ധപ്പെടുക.
© Copyright 2023. All Rights Reserved