പൊതുപരിപാടികളിലേയ്ക്ക് മടങ്ങാൻ ട്രംപ് തയാറന്നെന്നും, വളരെ പെട്ടെന്നു തന്നെ പ്രസിഡന്റ് മരുന്നിന്നോട് പ്രതികരിച്ചതായും ഡോക്ടർ സീൻ കോൺലി പറഞ്ഞു. വീണ്ടും ഒരു കോവിഡ് ടെസ്റ്റ് നടത്തുന്നതിനെക്കുറിച്ചും വാരാന്ത്യത്തിൽ റാലി നടത്താമെന്നും ട്രംപ് അറിയിച്ചു. ട്രംപ് കോറോണ വൈറസ് പോസിറ്റീവ് ആയതിനെത്തുടർന്ന് നേരത്തെ പിൻമാറിയ ഡെമോക്രാറ്റിക് എതിരാളിയുമായുള്ള ടി വി ചർച്ച നീട്ടിവെയ്‌ക്കേണ്ടിവരുമെന്ന സംഘടകരുടെ അഭിപ്രായത്തോട് ഒരു വിർച്യുൽ ചർച്ചയിൽ സമയം താൻ പാഴാക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
അതെ സമയം ട്രംപിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു ഇപ്പോഴും വ്യക്തമായ ഉത്തരങ്ങൾ ലഭിച്ചിട്ടില്ല എന്നാണ് ഡെമോക്രാറ്റിക് ഹൗസ് സ്പീക്കർ നാൻസി പെലോസി അറിയിച്ചത്
© Copyright 2025. All Rights Reserved