ഓണ വൈറസ് പ്രതിരോധനത്തിന്റെ ഭാഗമായി കടലിലെ വേനൽക്കാല അവധി ദിനങ്ങൾ റദ്ദാക്കണമെന്ന് നിർദേശവുമായി ആരോഗ്യ സെക്രട്ടറി മാറ്റ ഹാൻകോക്ക്. അവരുടെ വേനൽക്കാല അവധി റദ്ദാക്കാൻ കൂട്ടണമെന്നും ആ യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ തയ്യാറാകണമെന്നും മാറ്റ് കൂട്ടിച്ചേർത്തു. വേനൽക്കാലം റദ്ദാക്കപ്പെടുമോ എന്ന ചോദ്യത്തിന് ഇങ്ങനെ ഉണ്ടാവാൻ സാധ്യതയുള്ളതായി താൻ കരുതുന്നു എന്നതായിരുന്നു ആരോഗ്യ സെക്രട്ടറിയുടെ മറുപടി. വൈറസ് വ്യാപനം കുറയുകയാണെങ്കിൽ ജൂലൈ ആദ്യവാരം മുതൽ സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്നും അദ്ദേഹം സൂചന നൽകി. സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ അന്താരാഷ്ട്ര വരവിനായി കർശനമായ ക്വാറന്റൈൻ നിർദേശ നടപടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ഈ നടപടികൾ ടൂറിസം മേഖലയെ പ്രതിസന്ധിയിൽ ആകുമോ എന്ന ഭയത്തിലാണ് അധികൃതർ.
© Copyright 2025. All Rights Reserved