ഡിപ്പോർട്ടിവോയെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തോൽപിച്ചതോടെയാണിത്. സൂപ്പർ താരം മെസിയുടെ ഹാട്രിക് ഗോളാണ് ബാഴ്സലോണയുടെ മിന്നും ജയത്തിന് കളമൊരുക്കിയത്. ബാഴ്സലോണയുടെ 25ാം ലാലിഗ കിരീടമാണിത്.നാല് മത്സരങ്ങൾ ബാക്കി നിൽക്കെയാണ് ലാലിഗ കിരീടം ബാഴ്സലോണ ഉറപ്പിച്ചത്.
മെസിയും കുട്ടീഞ്ഞോയും നേടിയ ഗോളുകളുടെ ബലത്തിൽ 2-0ന് മുന്നിട്ടു നിന്ന ബാഴ്സ താരങ്ങളെ ഞെട്ടിച്ചാണ് 40, 64 മിനിറ്റുകളിൽ ഡിപ്പോർട്ടീവോ തിരിച്ചടിച്ചത്. പെരസും കൊലാക്കുമാണ് ഡിപ്പോർട്ടീവയുടെ മുന്നേറ്റങ്ങൾ ഗോളാക്കി മാറ്റിയത്. എന്നാൽ, 82ാം മിനിറ്റിൽ മെസി വീണ്ടും ബാഴ്സയുടെ സൂപ്പർഹാറോ ആയി മാറുന്ന കാഴ്ചയാണ് കണ്ടത്. സുവാരസ് നൽകിയ പന്ത് കൃത്യമായി മെസി ഡിപ്പോർട്ടീവയുടെ വലയിലെത്തിച്ചു. സ്കോർ 2-3. മൂന്നാം ഗോളിന്‍റെ ആഘോഷം ഗാലറിയിൽ അടങ്ങും മുൻപ് മെസിയും സുവാരസും ചേർന്ന് ഡിപ്പോർട്ടീവയുടെ മേൽ പരാജയത്തിന്‍റെ അവസാനത്തെ ആണിയടിച്ചു. ഇത്തവണത്തേത് വിജയഗോളിനൊപ്പം മെസിയുടെ ഹാട്രിക് ഗോൾകൂടിയായി.
ലാലിഗയിലെ 25ാം കിരീടം സ്വന്തമാക്കിയ ബാഴ്സലോണയുടെ കഴിഞ്ഞ 10 സീസലണുകളിലെ ഏഴാം കിരീടധാരണമാണിത്. റയൽമാഡ്രിഡ് ആണ് ലാലിഗ കിരീട നേട്ടത്തിൽ മുന്നിൽ. 33 തവണയാണ് റയൽ ലാലിഗയുടെ രാജക്കന്മാരായത്.
© Copyright 2024. All Rights Reserved