ലോക ഇലവനും വെസ്റ്റ് ഇൻഡീസുമായാണ് മത്സരം. ചുഴലിക്കൊടുങ്കാറ്റുകളെത്തുടർന്ന് തകർന്ന വെസ്റ്റ് ഇൻഡീസിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ പുതുക്കി പണിയാനുള്ള പണം സ്വരൂപിക്കാനാണ് ഐസിസി ചാരിറ്റി ട്വന്റി-20 മത്സരം സംഘടിപ്പിക്കുന്നത്. ഐസിസി ലോക ഇലവനെ ഇംഗ്ലണ്ടിന്റെ ഇയോണ്‍ മോർഗനാണ് നയിക്കുന്നത്. ഷാഹിദ് അഫ്രീദി, ഷൊയ്ബ് മാലിക്ക്, ഷക്കീബ് അൽ ഹസൻ, റഷീദ് ഖാൻ തുടങ്ങിയവർ ലോക ഇലവനായി കളിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
© Copyright 2024. All Rights Reserved