ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേരോ പരിക്കിനെത്തുടര്‍ന്ന് ലോകകപ്പ് ടീമില്‍നിന്നു പുറത്തായി. റൊമേരോയ്ക്കു മുട്ടിന് പരിക്കാണെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനാണ്് അറിയിച്ചത്. ലോകകപ്പിനുള്ള തയാറെടുപ്പുകള്‍ക്കായി ബുവനോസ് ആരീസില്‍ നടത്തിയ പരിശീലനത്തിനിടെയാണ് അര്‍ജന്റീനയുടെ ഒന്നാം നമ്പര്‍ ഗോളിക്കു വലതു മുട്ടിനു പരിക്കേറ്റത്.അര്‍ജന്റീനയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദേശീയമത്സരം കളിച്ച ഗോള്‍കീപ്പറാണ് റൊമേരോ. മുപ്പത്തിയൊന്നുകാരനായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം 83 തവണ ദേശീയകുപ്പായമിട്ടു. 2010, 2014 ലോകകപ്പിലും റൊമേരോയായിരുന്നു ഗോള്‍കീപ്പര്‍.
© Copyright 2025. All Rights Reserved