ലോകാരോഗ്യ സംഘടനയ്ക്ക് യുഎസ് നൽകുന്ന ധനസഹായം മരവിപ്പിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അടുത്ത 30 ദിവസത്തിനുള്ളിൽ കാര്യമായ മെച്ചപ്പെടുത്തലുകൾ ഉണ്ടായില്ലെങ്കിലാണ് ഇത്തരത്തിലൊരു നീക്കം ഉണ്ടാവുക. ചൈനയുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ച് ഏപ്രിൽ പകുതിയോടെ ലോകാരോഗ്യ സംഘടനയ്ക്കു നൽകുന്ന ധനസഹായം താൽക്കാലികമായി നിർത്തിവച്ചിരുന്നു.
ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസിന് അയച്ച കത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.ചൈനയുമായുള്ള ബന്ധം ഉപേക്ഷിച്ച് സ്വതന്ത്രമായി നിൽക്കാൻ കഴിയുമെങ്കിൽ മാത്രമേ ലോകാരോഗ്യ സംഘടനയ്ക്കു മുന്നോട്ടു പോകാനാകൂ. അടുത്ത 30 ദിവസത്തിനുള്ളിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെങ്കിൽ സംഘടനയ്ക്കുള്ള യുഎസിന്റെ ധനസഹായം താൽക്കാലികമായി മരവിപ്പിക്കുകയും സംഘടനയിലെ അംഗത്വം പുനഃപരിശോധിക്കുകയും ചെയ്യുമെന്നും കത്തിൽ ചൂണ്ടി കാട്ടി.
© Copyright 2025. All Rights Reserved