ആൻഡ്രോയിഡ്, ഐഓഎസ് പതിപ്പുകളിലാണ് പുതിയ ഫീച്ചർ എത്തുകയെന്ന് വാട്സ്ആപ്പ് ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചു.ഗ്രൂപ്പിൽ നിന്നു പുറത്തുപോകുന്ന ഉപയോക്താവിനെ അനുമതിയില്ലാതെ വീണ്ടും ഗ്രൂപ്പിൽ തിരിച്ചെടുക്കുന്നതു തടയാനും ചാറ്റ് ഫീച്ചർ സഹായിക്കും. ഗ്രൂപ്പിന്റെ പേര്, ഐക്കൺ തുടങ്ങിയ ഗ്രൂപ്പ് അംഗങ്ങളായിരിക്കുന്ന ആർക്കും ഇപ്പോൾ മാറ്റാൻ സാധിക്കും. എന്നാൽ പുതിയ ഫീച്ചർ എത്തുന്നതോടെ ഇവയിൽ മാറ്റങ്ങൾ വരുത്താനുള്ള അധികാരം പരിമിതപ്പെടുത്താൻ അഡ്മിനിസ്ട്രേറ്റർമാർക്ക് കഴിയും.ഗ്രൂപ്പ് ആരംഭിച്ചതിന്റെ ഉദ്ദേശം വ്യക്തമാക്കുന്ന വിവരണം രേഖപ്പെടുത്താനും ചാറ്റ് ഫീച്ചർ എത്തുന്നതോടെ സാധിക്കും. ചാറ്റ് ബോക്സിന്റെ വലത്ത് ഭാഗത്തുള്ള @ ബട്ടൺ ഉപയോഗിച്ച് ഒരു ഉപയോക്താവിനെ പരാമർശിച്ചുള്ള സന്ദേശം അയാൾക്കു വേഗത്തിൽ കണ്ടെത്താനും ഇനി സൗകര്യമുണ്ടാകും.
© Copyright 2023. All Rights Reserved