അണ്ടർ 19 ലോകകപ്പ് കാലം മുതൽ വിരാട് കോഹ്ലി മായുള്ള ‘ശത്രുതയുടെ നാമ്പുകൾ ഓർത്തെടുത്ത് ബംഗ്ലദേശ് പേസ് ബോളർ റൂബൽ ഹുസൈൻ. കോലിയും റൂബൽ ഹുസൈനും തമ്മിലുള്ള ഈ ശത്രുതയുടെ മുഖം ലോകകപ്പ് വേദികളിൽ ഉൾപ്പെടെ ശ്രദ്ധേയമായിരുന്നു. 2011ലെ ലോകകപ്പ് സമയത്ത് റൂബൽ ഹുസൈനെ മത്സരത്തിനിടെ കോലി ചീത്തവിളിച്ച സംഭവത്തെ തുടർന്നാണ് ഇരുവരുടേയും ശത്രുത കാണികൾക്ക് വെളിപ്പെട്ട തുടങ്ങിയത്. അന്ന് തകർപ്പൻ സെഞ്ചുറിയുമായി പടനയിച്ച കോലി ഇന്ത്യയ്ക്ക് സമ്മാനിച്ചത് തകർപ്പൻ ജയം ആയിരുന്നു. പിന്നീടുള്ള 2015 ലെ ലോകകപ്പിൽ വെറും മൂന്നു റണ്‍സിനു റൂബൽ ഹുസൈൻ കോലി യെ പുറത്താക്കി.
അന്നത്തെ അതിരുകവിഞ്ഞ ആഘോഷവും കാണികൾ ശ്രദ്ധ നേടിയിരുന്നു. അന്ന് നടന്ന ആ വാക്ക് പോരാട്ടത്തിന് അണ്ടർ 19 കാലത്തോളം പഴക്കമുണ്ട് ആയിരുന്നു എന്ന് ബോളർ റൂബൽ ഹുസൈൻ വെളിപ്പെടുത്തി. ബംഗ്ലദേശ് ടീമിൽ സഹതാരമായ തമീം ഇക്ബാലുമായി കഴിഞ്ഞ ദിവസം റൂബൽ ഹുസൈൻ നടത്തിയ ഫെയ്സ്ബുക് ലൈവ് ചാറ്റിലാണ് കോലിയുമായുള്ള വാക്പോര് നിന്റെ വാക്പോരിന്റെ ഓർമ്മകൾ ഓർത്തെടുത്തത്.2008ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന യൂത്ത് ലോകകപ്പിൽ തുടങ്ങുന്നു ഈ വാക്‌പോരിന് 12 വർഷത്തെ പഴക്കമുണ്ടെന്ന് ഹുസൈൻ വ്യക്തമാക്കി. അന്ന് കോലി ഇപ്പോഴത്തേതിനേക്കാൾ ‘ഭീകരനാ’യിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. അന്നുമുതൽ തങ്ങൾ കളത്തിൽ അത്ര രസത്തിലല്ല എന്നും, അന്നേ എതിർ ടീം താരങ്ങളെ സ്ലെജ് ചെയ്യുന്ന കാര്യത്തിൽ കോലി കുപ്രസിദ്ധനാണു. മാത്രവുമല്ല അന്ന് കോലി ഇഷ്ടം പോലെ ചീത്ത വിളിക്കുകയും ചെയ്യുമെന്നു കൂടി റൂബൽ കൂട്ടിച്ചേർത്തു.
© Copyright 2024. All Rights Reserved