വിൽഷെയർ മലയാളികളായിട്ടുള്ള തദ്ദേശീയരും യുകെയുടെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികളുമായ നിരവധി മലയാളികൾ ആഘോഷപരിപാടിയിൽ സന്നിഹിതരായി.
ഓണാഘോഷത്തിന്‍റെ ഭാഗമായി വിവിധ കലാകാരന്മാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംഗീത നൃത്ത, നാട്യ കലാമേളകളും ഓണാഘോഷത്തോടനുബന്ധിച്ചു കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത നിരവധി ഓണക്കളികളും, അത്യന്തം വാശിയേറിയ വടംവലി മത്സരവും വിൽഷെയർ മലയാളി അസോസിയേഷന്റെ ഓണാഘോഷത്തിന് മിഴിവേകി.
ശനിയാഴ്ച , സെപ്റ്റംബർ 9-)o തിയതി രാവിലെ 9 മണിക് പൂക്കള മത്സരതൊടെ ആരംഭിച്ച ഓണാഘോഷ പരിപാടികളിൽ അസോസിയേഷന്റെ വിവിധ ഏരിയകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുകയുണ്ടായി. ഉച്ചക്ക് കൃത്യം 12 മണിക് മമ്മൂസ് കാറ്ററിംഗ് ഒരുക്കിയ ഓണസദ്യയും പിന്നീട് 2:30 മണിയോടുകൂടി പൊതുസമ്മേളനവും ഉത്‌ഘാടനവും തുടർന്ന് സാംസ്‌കാരിക കലാമേളയും അരങ്ങേറുകയുണ്ടായി. അസോസിയേഷൻ സെക്രട്ടറി ശ്രീ പ്രദീഷ് ഫിലിപ്പ് സ്വാഗതം ആശംസിച്ചുകൊണ്ട് സംസാരിക്കുകയുണ്ടായി. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ഐക്യത്തിന്റെയും സ്ഫുരിക്കുന്ന ദീപ്തമയ ചിന്തകൾ എന്നും മനസിലും പ്രവർത്തിയിലും ഉണ്ടാകട്ടെയെന്നും എല്ലാവര്ക്കും ഓണത്തിന്റെ ആശംസകൾ നേർന്നുകൊണ്ടും ശ്രീ പ്രദീഷ് ഫിലിപ്പ് ഏവരെയും ഓണാഘോഷപരിപാടിയിലേക്ക് സ്വാഗതം ചെയ്തു. WMA കമ്മറ്റി അംഗങ്ങളുടെ കൂട്ടായ പ്രവർത്തനമാണ് ഈ ഓണാഘോഷപരിപാടിയുടെ നടത്തിപ്പിന് പിന്നിലെന്നും സെക്രട്ടറി സംസാരിച്ചു.
© Copyright 2025. All Rights Reserved