യൂട്യൂബർമാരും റിക്രൂട്ടിങ് ഏജന്റുമാരും ബ്രിട്ടനിലും നാട്ടിലുമുള്ള അവരുടെ ദല്ലാൾമാരും ഉൾപ്പെടുന്ന കോക്കസിന്റെ കെണിയിൽപെട്ട് എത്തിയ ഡൊമിസൈൽ കെയർ വീസക്കാരാണ് ഇങ്ങനെ ചതിക്കപ്പെടുന്നവരിൽ ഏറെയും. ഇത്തരമൊരു ചതിയുടെ കഥ ഇരകൾ തന്നെ സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയതു കേട്ട് ഞെട്ടിയിരിക്കുകയാണ് ബ്രിട്ടനിലെ മലയാളികൾ.
ബ്രിട്ടനിലെ മലയാളികൾക്കിടയിലുള്ള ഏറ്റവും വലിയ സമൂഹ മാധ്യമ ഗ്രൂപ്പായ ‘ഇംഗ്ലണ്ടിലെ അച്ചായന്മാ’രാണ് ഇരകളെ സഹായിച്ചതും പണം തിരികെ വാങ്ങി നൽകിയതും. ഈ ഗ്രൂപ്പും അതിനു നേതൃത്വം നൽകുന്ന റോയി ജോസഫും സമാനമായ പല സന്ദർഭങ്ങളിലും ചതിക്കിരയായവരെ സഹായിച്ചിട്ടുണ്ട്. വിദ്യാർഥി വീസയിലും കെയറർ വീസയിലും ഡൊമിസൈൽ കെയർ വീസയിലുമെത്തി കബളിപ്പിക്കപ്പെട്ട നിരവധി പേർ റോയിയുടെ ഇടപെടലിലൂടെ പണം തിരികെ ലഭിച്ചതിന് നന്ദി പറഞ്ഞ് രംഗത്തുവരികയും ചെയ്തിരുന്നു.
© Copyright 2025. All Rights Reserved