കോവിഡ് 19 വൈറസ് ബാധയെത്തുടർന്ന് സംസ്ഥാന അതിർത്തി കടക്കുന്നതിന് പാസ് ആവശ്യമായ സാഹചര്യത്തിൽ രാജ പാസുമായി മുത്തങ്ങ അതിർത്തിയിൽ എത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചുങ്കത്തറ സ്വദേശി അഖിൽ ടി റെജിയാണ് അറസ്റ്റിലായത്. തലപ്പാടി വഴി കടക്കാനായി ലഭിച്ച പാസ്സ് കമ്പ്യൂർ വഴി മുത്തങ്ങ വഴി ആക്കി മാറ്റി ഉൾപ്പെടെ എഡിറ്റ് ചെയ്ത് അതിർത്തി കടക്കാൻ ശ്രമിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. അതിർത്തി കടന്ന് പരിശോധന കേന്ദ്രത്തിൽ വെച്ചാണ് രേഖയിൽ തട്ടിപ്പ് നടത്തിയതായി മനസിലായത്. ഇയാൾക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരവും, വ്യാജരേഖ ചമക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സുൽത്താൻ ബത്തേരി പോലീസ് കേസെടുത്തത്.
© Copyright 2023. All Rights Reserved