സംസ്ഥാനത്തു ആദ്യമായി കോവിഡ് 19 വൈറസ് ബാധ സ്ഥിതികരിച്ച 100 ദിവസം പിന്നിടുമ്പോൾ കേരളത്തിൽ ശുഭ വാർത്ത. നൂറാം ദിവസമായ ഇന്ന് പുതുതായി ആർക്കും രോഗം സ്ഥിതികരിച്ചിട്ടില്ല ആഴ്ചയിലെ കഴിഞ്ഞ അഞ്ചു ദിവസവും ഇതേ സ്ഥിതി തന്നെ ആണ് തുടർന്ന് വരുന്നത്.100 ദിവസത്തിനിടെ മൊത്തം 502 പേർ രോഗബാധിതരായ കേരളത്തിൽ ഇതിനകം 474 പേരും രോഗമുക്തരായി ആശുപത്രി വിട്ടു.
ആശുപത്രിയിൽ ചികിത്സയിലായിരുന്ന 5പേരുടെ കൂടെ ഫലം ഇന്നലെയോടു കൂടി നെഗറ്റീവ് ആയി. സംസ്ഥാനത്തു ഹോട്ട്സ്പോട്ട് ആയി സ്ഥിതീകരിച്ച പ്രദേശങ്ങളിൽ നിന്നും 56 പ്രദേശങ്ങളെ ഒഴിവാക്കിയതായും ഇപ്പോൾ ഉള്ളത് 33 പ്രദേശങ്ങളിൽ ആണെന്നും ആരോഗ്യ മന്ത്രി കെ കെ ഷൈലജ അറിയിച്ചു. 25 പേരാണ് ഇപ്പോൾ കേരളത്തിൽ ചികിത്സയിൽ കഴിയുന്നത് അതിൽ 15പേരും കണ്ണൂരുകാരണ്. കാസർഗോഡ് ഇടുക്കി പാലക്കാട് എന്നിട്ട് ജില്ലകളിൽ ഒരാൾ വീതവും വയനാട് കൊല്ലം എന്നിവിടങ്ങളിൽ 4, 3എന്ന കണക്കിലുമാണ് സംസ്ഥാനത്തു ചികിത്സയിലുള്ള രോഗികൾ. ഇപ്പോൾ കേരളത്തിൽ 6ജില്ലകളിൽ മാത്രമേ കോവിഡ് ബാധിതരുള്ളൂ. .
© Copyright 2024. All Rights Reserved