സംസ്ഥാനത് 5പേർ കോവിഡ് മുക്തി നേടിയെങ്കിലും 24 പേർക്ക് കൂടി പുതുതായി രോഗം സ്ഥിതീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പാലക്കാട് 7, മലപ്പുറം 4, കണ്ണൂർ 3, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ 2 വീതം, കാസർകോട്, കോഴിക്കോട്, എറണാകുളം ആലപ്പുഴ എന്നിവിടങ്ങളിൽ 1 വീതം എന്നാ കണക്കിലാണ് കോവിഡ് രോഗം സ്ഥിതീകരിച്ചത്. എന്നാൽ തൃശ്ശൂരിൽ രണ്ടുപേരും കണ്ണൂർ, വയനാട്, കാസർകോട് എന്നിവിടങ്ങളിൽ ഒരാൾ വീതം എന്ന കണക്കിലാണ് രോഗം വേദം പെട്ടത്. ഇന്ന് പോസിറ്റീവായ 24 പേരിൽ 12 പേർ വിദേശത്തുനിന്ന് വന്ന വരും എട്ടുപേർ മഹാരാഷ്ട്ര മൂന്നുപേർ തമിഴ്നാട് ഒരാൾ കണ്ണൂര് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.ഇന്ന് 156 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 666 ആയി. 161 പേര്‍ ചികിൽസയിലും 74398 പേർ നിരീക്ഷണത്തിലുണ്ട്. 73865 പേർ വീടുകളിലും 533 പേർ ആശുപത്രികളിലും എന്ന കണക്കിലാണ് നീരീക്ഷണത്തിലുള്ളവർ
© Copyright 2025. All Rights Reserved