ഇന്ത്യയിൽ നിന്നും നയതന്ത്ര ഉദ്യോഗസ്ഥരെ നീക്കി കാനഡ. നയതന്ത്ര ബന്ധം വഷളായതോടെ ഉദ്യോഗസ്ഥരുടെ എണ്ണം ഉയർന്നതാണെന്നും അത് കുറയ്ക്കണമെന്നും കാണിച്ചുള്ള് ഇന്ത്യയുടെ ആവശ്യപ്രകാരമാണ് നീക്കിയത്. ഇന്ത്യയിൽ നിന്നും 41 ഉദ്യോഗസ്ഥരെ മലേഷ്യയിലേക്കും സിംഗപ്പൂരിലേക്കുമാണ് മാറ്റിയിരിക്കുന്നത്. ഈ മാസം 10നുള്ളിൽ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കണമെന്നാണ് നിർദ്ദേശിച്ചിരുന്നു. ഡൽഹിക്ക് പുറത്തുള്ള ഉദ്യോഗസ്ഥരാണ് നിലവിൽ മാറ്റിയിരിക്കുന്നത്. കാനഡയിലുള്ള ഇന്ത്യയുടെ നയതന്ത്രജ്ഞരുടെ എണ്ണത്തിന് അനുപാതികമായി മതിയെന്നാണ് ഇന്ത്യയുടെ ആവശ്യം. നയതന്ത്രപ്രതിനിധികളെ പിൻവലിച്ചില്ലെങ്കിൽ അവരുടെ നയതന്ത്രപരിരക്ഷ റദ്ദാക്കുമെന്ന് കാനഡയ്ക്ക് രാജ്യം മുന്നറിയിപ്പുനൽകിയിരുന്നു. ഇന്ത്യയിൽ നിലവിൽ 62 നയതന്ത്ര പ്രതിനിധികളാണ് കാനഡയ്ക്കുള്ളത്.
ഇന്ത്യ ഭീകരവാദ പട്ടികയിൽ ഉൾപ്പെടുത്തിയ ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിങ്ങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങളുടെ ഭാഗമായാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലുണ്ടായത്.
© Copyright 2023. All Rights Reserved