തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് ഹൃദയവുമായി പൊലീസിന്‍റെ ഹെലികോപ്റ്റർ പുറപ്പെട്ടു. ആദ്യമായാണ് സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്ടർ അവയവദാനത്തിന് എയര്‍ ആംബുലന്‍ലസായി ഉപയോഗിക്കുന്നത്. ഒരു മാസമായി സർക്കാരിന്റെ അവയവദാന പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയായിരുന്നു കോതമംഗലം സ്വദേശിനിക്കാണ് അവയവം എത്തിച്ചത്.
തിരുവനന്തപുരം കിംസ് ആശുപത്രിയിൽ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്‌തിഷ്ക മരണം സംഭവിച്ച ചെമ്പഴന്തി സ്വദേശിയും കഴക്കൂട്ടം സർക്കാർ എൽപി സ്കൂളിലെ അധ്യാപികയുമായ ലാലി ഗോപകുമാറിനെ അവയവമാണ് ദാനം ചെയ്തത്. സർക്കാറിന്റെ അവയവദാന പദ്ധതി യിൽ ഒരു മാസമായി റജിസ്റ്റർ ചെയ്ത കാത്തിരിക്കുന്ന കോതമംഗലം സ്വദേശിനി ഇന്നലെ ആശുപത്രിയിൽ ചെക്കപ്പിനായി എത്തിയപ്പോഴാണ് ഹൃദയം ലഭിക്കും എന്ന വാർത്ത അറിഞ്ഞത്. തിരുവനന്തപുരത്തു നിന്ന് നമുക്ക് മണിക്കൂറിനുള്ളിൽ കൊച്ചിയിലേക്കും അവിടെനിന്ന് അഞ്ചുമിനിറ്റിനുള്ളിൽ ലിസി ആശുപത്രിയിലേക്കും ഹൃദയം എത്തിക്കാനുള്ള സംവിധാനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. നേതൃത്വം വഹിക്കുന്നത്. കൊച്ചി ലിസി ആശുപത്രിയിലെ ഡോക്ടർ ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഹൃദയം കൊച്ചിയിലേക്ക് എത്തിക്കുന്നതിൽ നേതൃത്വം വഹിക്കുന്നത്
© Copyright 2023. All Rights Reserved