സാമ്പിൾ പരിശോധനയിലും റെക്കോർഡ്. ഇന്നലെവരെയുള്ള 24മണിക്കൂറിനിടെ പരിശോധിച്ചത് 84, 713 സാമ്പിൾകൾ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർചാണ് സ്രവങ്ങളുടെ കണക്കുകൾ വ്യക്തമാക്കിയത്. ഇതുവരെ ആകെ 12 ലക്ഷത്തിൽപരം സ്രവ സാംപിൾ കോവിഡ് പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. 1 ലക്ഷം സാംപിൾ പരിശോധിക്കുന്നതിനു സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് ഐസിഎംആർ.
ഇപ്പോഴത്തെ സ്വകാര്യങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കാവുന്ന സാമ്പിൾ കളുടെ ശേഷി 75, 000 ആണ്. ഇന്ത്യയിൽ ആദ്യം കോവിഡ് വൈറസ് സ്ഥിതീകരിച്ചപ്പോൾ പരിശോധനക്ക് സൗകര്യം ഉണ്ടായിരുന്നത് ഐസിഎംആറിന്റെ പുണെ ലാബിൽ മാത്രമായിരുന്നു.ഇപ്പോഴത് 434 ലാബുകളാക്കി. ഇതിൽ 364 ലാബുകൾ ആർടി പിസിആർ സംവിധാനം ഉപയോഗിക്കുമ്പോൾ 44 എണ്ണം ട്രൂനാറ്റ മെഷിനുകളും 26 ലാബുകൾ സിബി നാറ്റ് മെഷിനും ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്.
© Copyright 2024. All Rights Reserved