ലീഗിലെ 36-ാം മത്സരത്തിൽ ബാഴ്സലോണ 5-1നു വിയ്യാറയലിനെ കീഴടക്കി. ഈ സീസണോടെ ക്ലബ് വിടുന്ന മിഡ്ഫീൽഡ് ജനറൽ ആ്രന്ദേ ഇനിയെസ്റ്റയുടെ രണ്ട് വേൾഡ് ക്ലാസ് അസിസ്റ്റുകളും ഡെംബെലെയുടെ ഇരട്ട ഗോളും (87, 90+3 മിനിറ്റുകൾ) ബാഴ്സയുടെ ജയത്തിനു ചന്തം പകർന്നു. ലയണൽ മെസി (45-ാം മിനിറ്റ്), പൗളീഞ്ഞോ (16-ാം മിനിറ്റ്), കുട്ടീഞ്ഞോ (11-ാം മിനിറ്റ്) എന്നിവരും ബാഴ്സയ്ക്കായി ലക്ഷ്യംകണ്ടു. 54-ാം മിനിറ്റിൽ സാൻസണിന്റെ വകയായിരുന്നു വിയ്യാറയലിന്റെ ഏക ഗോൾ. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽകൂടി പരാജയപ്പെടാതിരുന്നാൽ ആധുനിക ലാ ലിഗയിൽ തോൽവി അറിയാതെ കപ്പുയർത്തുന്ന ടീമെന്ന നേട്ടം ബാഴ്സയ്ക്ക് സ്വന്തമാക്കാം. കിരീടം ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞ ബാഴ്സയുടെ ശേഷിക്കുന്ന മത്സരങ്ങൾ ലീഗിൽ 16-ാം സ്ഥാനത്തുള്ള ലെവന്റെയ്ക്കും 11-ാം സ്ഥാനത്തുള്ള റയൽ സോസിഡാഡിനും എതിരേയാണ്. ലീഗിൽ 18 മത്സരങ്ങൾ ഉണ്ടായിരുന്ന 1931-32 സീസണിൽ റയൽ മാഡ്രിഡ് തോൽവി അറിയാതെ കിരീടം സ്വന്തമാക്കിയതിനുശേഷം ഒരു ടീമും അതാവർത്തിച്ചിട്ടില്ല.
© Copyright 2023. All Rights Reserved