സ്പെയിനിലെ എയർബസ് ഡിഫൻസ് ആൻഡ് സ്പേസ് കമ്പനിയിൽ നിന്നുള്ള ആദ്യ സി 295 ട്രാൻസ്പോർട്ട് വിമാനം വ്യോമസേന ഏറ്റുവാങ്ങി. സെവിയ്യയിൽ നടന്ന ചടങ്ങിൽ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘമാണു വിമാനം ഏറ്റുവാങ്ങിയത്.
വ്യോമസേന നടത്തിയ ആദ്യ പറക്കലിൽ ചൗധരിയും പങ്കാളിയായി. പിന്നാലെ മാൾട്ട, ഈജിപ്ത്, ബഹ്റൈൻ വഴി വിമാനം ഗുജറാത്തിലെ വഡോദരയിലേക്കു പുറപ്പെട്ടു. 21,935 കോടി രൂപയ്ക്ക് 56 വിമാനങ്ങളാണു വ്യോമസേന വാങ്ങുന്നത്. ഇതിൽ 16 എണ്ണം സ്പെയിനിൽ നിന്ന് നേരിട്ടെത്തും. ബാക്കി 40 എണ്ണം എയർബസുമായി ചേർന്ന് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎഎസ്എൽ) വഡോദരയിൽ നിർമിക്കും.
© Copyright 2023. All Rights Reserved