കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ഓസ്ട്രിയയില്‍ താമസിക്കുന്ന ഡോ. പ്രിന്‍സ് പള്ളിക്കുന്നേല്‍ ഓസ്ട്രിയയിലെ ആദ്യത്തെ എക്സോട്ടിക്ക് സൂപ്പര്‍മാര്‍ക്കറ്റായ പ്രോസി ആരംഭിച്ചു. തുടര്‍ന്ന് രാജ്യത്തെ ആദ്യത്തെ എക്സോട്ടിക്ക് കാര്‍ണിവലിന് തുടക്കമിടുകയും ഇന്റര്‍നാഷണല്‍ കുക്കിംഗ് കോഴ്‌സും ഷോയും വര്‍ഷാവര്‍ഷങ്ങളായി സംഘടിപ്പിച്ചു വരികയും ചെയ്യുന്നു. ഇന്റര്‍നാഷണല്‍ കോസ്‌മെറ്റിക്‌സ് ഷോപ്പ്, റെസ്റ്ററാന്റ്റ്, സര്‍വീസ് അപ്പാര്‍ട്ട്‌മെന്റ്‌സ്, കേരളത്തിലെ വിവിധ ബിസിനസ്സുകള്‍, പ്രോസി ഗ്ലോബല്‍ ചാരിറ്റി തുടങ്ങിയ പല പ്രസ്ഥാനങ്ങളും നയിക്കുന്ന അദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ മലയാളി പ്രവാസി നെറ്റ് വര്‍ക്കായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ സ്ഥാപകനും ഗ്ലോബല്‍ ചെയര്‍മാനുമാണ്.
© Copyright 2024. All Rights Reserved