സെപ്തംബർ 14 വരെ ആധാർകാർഡ് വിവരങ്ങളുടെ അപ്ഡേഷനും വിശദാംശങ്ങൾ ചേർക്കലും തിരുത്തലുമൊക്കെ സൗജന്യമായി ചെയ്യാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അവസരമൊരുക്കിയിരുന്നു. പക്ഷെ തീയതി കഴിയാറായ ഈ സാഹചര്യത്തിൽ ആധാർ രേഖകൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള അവസാന തിയതി ഡിസംബര്‍ 14 വരെ നീട്ടിയിരിക്കുകയാണ്.
നേരത്തെ ജൂൺ 14 ആയിരുന്ന തിയതി വീണ്ടും നീട്ടിയാണ് സെപ്റ്റംബർ 14 ആക്കിയിരുന്നത്. നല്ല പ്രതികരണം ലഭിച്ചതിനാൽ ആധാറിലെ രേഖകൾ അപ്ഡേറ്റ് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനായി ഡിസംബർ 14വരെ സൗജന്യം സേവനം നീട്ടിയെന്നു ഔദ്യോഗിക വിശദീകരണക്കുറിപ്പിൽ യുഐഡിഎഐ അറിയിച്ചു.
myaadhaar.uidai.gov.in എന്ന വെബ്സൈറ്റിൽ Document Update ഓപ്ഷൻ വഴി രേഖകൾ പുതുക്കാം. നേരിട്ടു ചെയ്യുകയാണെങ്കിൽ സൗജന്യമാണ്. എന്നാൽ അക്ഷയ സെന്ററുകൾ അടക്കമുള്ള ആധാർ കേന്ദ്രങ്ങളിൽ പോയി ചെയ്യുന്നതിന് 50 രൂപ നൽകണം.10 വർഷത്തിലൊരിക്കൽ ആധാറിന്റെ അനുബന്ധ തിരിച്ചറിയൽ രേഖകൾ അപ്ഡേറ്റ് ചെയ്യാൻ യുഐഡിഎഐ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നുണ്ട്. ആധാർ വിവരശേഖരത്തിന്റെ കൃത്യത വർധിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം എന്നും യുഐഡിഎഐ അറിയിച്ചു.
© Copyright 2024. All Rights Reserved