ഇന്ത്യ നൽകിയ മരുന്നുകൾക്കുള്ള പ്രതിഫലനം അല്ല 100 വെന്റിലേറ്ററുകൾ എന്ന് യുഎസ് വ്യക്തമാക്കി.രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് ഇന്ത്യ ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾ നൽകിയത് അതെ സഹകരണത്തിന് തന്നെ ഭാഗമായിട്ടാണ് വെന്റിലേറ്ററുകൾ നൽകിയ നീക്കവും എന്നു USAID ആക്ടിങ് ഡയറക്ടർ റമോണ എൽ ഹംസോയി പറഞ്ഞു. എല്ലാ രാജ്യങ്ങളും തങ്ങളാൽ കഴിയുന്ന സൗകര്യങ്ങൾ മറ്റു രാജ്യങ്ങൾക്ക് ആയി നൽകുകയാണ്.കോവിഡ് പ്രതിരോധത്തിൽ മെഡിക്കൽ ഉപകരണങ്ങൾ ആവശ്യമുള്ള രാജ്യങ്ങൾക്ക് ഞങ്ങൾ അത് നൽകുന്നു. യുഎസ് മാർക്കറ്റിൽ ആവശ്യത്തിന് ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കിയതിനുശേഷമാണ് ഈ കൈമാറ്റമെന്നും അദ്ദേഹം വിശദീകരിച്ചു. 50 വെന്റിലേറ്ററുകളാണ് ആദ്യഘട്ടത്തിൽ ഇന്ത്യയിലേക്ക് അയച്ചത്. ബാക്കി 150 എണ്ണം വിവിധ ഘട്ടങ്ങളിലായി രാജ്യത്തേക് അയക്കുമെന്നും റമോണ വ്യക്തമാക്കി.
© Copyright 2023. All Rights Reserved