എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർഥികൾക്ക് യാത്രാസൗകര്യം ഉറപ്പാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ. മിക്ക വിദ്യാലയങ്ങളും വാഹന സൗകര്യം ഉള്ളവയാണ് അവ പരമാവധി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സ്വകാര്യ ബസ്സുകളും പരീക്ഷാസമയത്ത് ഓടിത്തുടങ്ങും എന്നിട്ടും ആവശ്യമെങ്കിൽ ഇപ്പോഴുള്ള സർവീസുകൾക്കു പുറമേ പുതുതായി കെ.എസ്.ആർ.ടി.സി ബസ്സുകൾ സർവീസ് നടത്തുമെന്നും എ.കെ ശശീന്ദ്രൻ കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്വകാര്യ ബസ്സ് ഉടമകളുമായി നടത്തിയ ചർച്ചയിൽ സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അവരുടെ പ്രശ്നങ്ങൾ അറിയിച്ചിട്ടുണ്ട്.
അത് അനുഭാവപൂർവം പരിഗണിക്കും. മാസങ്ങളായി നിർത്തിയിട്ടത് മൂലമുള്ളമാസങ്ങളായി നിർത്തിയിട്ടത് മൂലമുള്ള ബസുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയാൽ സർവീസുകൾ പഴയപോലെ തുടരുമെന്നും ബസ്സുടമകൾ ചർച്ചയിൽ അറിയിച്ചു. കെഎസ്ആർടിസി അടക്കമുള്ള ബസ് സർവീസുകൾ കടുത്ത പ്രതിസന്ധിയിലാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് ഈ പ്രതിസന്ധിയെ നേരിടനാമെങ്കിൽ കേന്ദ്ര സഹായം കൂടിയേതീരൂ. ഈ ആവശ്യം കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
© Copyright 2023. All Rights Reserved