ഏഴ് ലക്ഷംപേരെ ഭീതിയിലാഴ്ത്തി എംഫൻ ചുഴലികാറ്റ.

11/06/20

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ശക്തിപ്രാപിച്ച ന്യൂനമർദം എംഫൻ ചുഴലിക്കാറ്റായി രൂപപെട്ടതോടെ ഏഴ് ലക്ഷം പേർ ഭീതിയുടെ നിഴലിൽ. പ്രസ്തുത  സാഹചര്യത്തിൽ വലിയതോതിൽ ജനങ്ങളെ ഒഴിപ്പിക്കാൻ തയ്യാറെടുക്കുകയാണ്  ഒഡീഷ. 12 ജില്ലകളിൽനിന്നായി ഏഴ് ലക്ഷംപേരെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനാണ് സർക്കാർ തയ്യാറെടുക്കുന്നത്.18-20 തീയതികളോടെ ഒഡീഷയുടെ വടക്കൻ മേഖലയിലേയ്ക്കും തുടർന്ന് പശ്ചിമബംഗാളിലേയ്ക്കും അണു ചുഴലിക്കാറ്റ് നാശം വിതക്കാൻ സാധ്യത.

ഒഡീഷയിലെ തീരദേശ മേഖലകളായിരിക്കും കൂടുതൽ ബാധിക്കപ്പെടുക. ഞായറാഴ്ചയോടെ ശക്തിപ്രാപിക്കുന്ന ചുഴലിക്കാറ്റ് തുടർന്നുള്ള ദിവസങ്ങളിൽ ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളിൽ വീശാനിടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.ഒഡീഷയിലെ 12 ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റ് വീശാനിടയുള്ള 12 ജില്ലകളിൽ അപകടസാധ്യതയുളള മേഖലകളിൽനിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്. 

സംസ്ഥാന ദുരന്തനിവാരണ സേനയും 20 സംഘങ്ങളെയും ദേശീയ ദുരന്ത പ്രതികരണ സേനയുടെ 17 സംഘങ്ങളെയും 335 യൂണിറ്റ് അഗ്നിശമന സേനാ വിഭാഗങ്ങളെയും തയ്യാറാക്കി നിർത്തിയിട്ടുണ്ടെന്നും സ്പെഷൽ റിലീഫ് കമ്മീഷണർ പി.കെ ജെന പറഞ്ഞു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu