കൊറോണ വൈറസ് മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കി. ഹോം ഐസോലേഷൻ കഴിഞ്ഞവർക്ക് ഇനി മുതൽ പരിശോധന ഇല്ല.

10/06/20

കൊറോണ വൈറസ് ബാധിച്ച് വീട്ടിൽ ഐസൊലേഷനിൽ കഴിയുന്നവർക്കു ഇനിമുതൽ പരിശോധന ആവശ്യമില്ല. പുതുക്കിയ മാർഗനിർദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. ഞായറാഴ്ചയാണ് മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കിയത്. ഡോക്ടറുടെ നിർദേശ പ്രകാരം ഐസൊലേഷനിൽ കഴിയുന്ന ചെറിയ രോഗ ലക്ഷണങ്ങളുള്ളവരും രോഗലക്ഷണങ്ങളില്ലാത്തവരും പാലിക്കേണ്ട കാര്യങ്ങളാണു മാർഗ്ഗനിർദേശത്തിൽ പറയുന്നത്. ഹോം ഐസൊലേഷനിൽ കഴിയുന്ന വ്യക്തികൾ നേരിയ രോഗലക്ഷണം മാത്രം ഉള്ളവരാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു വ്യക്തികൾ ആകണം ഇവർ താമസിക്കുന്ന വീട്ടിൽ  ഐസ് ഇലക്ഷനിൽ കഴിയാനുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കണം. രോഗി സൂക്ഷിക്കുന്നതിന് 24 മണിക്കൂറും ഒരു സഹായി ഉണ്ടായിരിക്കണം ഇവർ ആരോഗ്യപ്രവർത്തകരും ആയി കൃത്യമായി വിവരങ്ങൾ കൈമാറുകയും വേണം.

ഈ ക്രമീകരണങ്ങൾ ഐസൊലേഷൻ പൂർത്തിയാക്കുന്ന കാലയളവ് വരെ തുടരേണ്ടതാണ്.സഹായിയും സമ്പർക്കത്തിൽ വരുന്നവരും ഡോക്ടറുടെ നിർദേശ പ്രകാരം ഹൈഡ്രോക്സിക്ലോറോക്വീൻ ഉപയോഗിക്കണം. ഇവരുടെ ഫോണിൽ ആരോഗ്യസ്ഥിതി ആപ്പ് ഉറപ്പായും ഉണ്ടായിരിക്കണം. ഐസോലേഷൻ കഴിയുന്ന വ്യക്തികൾക്ക് പത്തു ദിവസമായി പനി ഇല്ല എന്ന് ഉറപ്പു വരുത്തി ഇരിക്കണം. രോഗലക്ഷണങ്ങൾ കാണിക്കാത്തവരുടെ ഐസ് ലേഷൻ കാലാവധി 17 ദിവസങ്ങൾക്കുശേഷം അവസാനിക്കുന്നതാണ്. ഓ മൈ സെലക്ഷന് ശേഷം വീണ്ടും പരിശോധന നടത്തേണ്ട ആവശ്യമില്ല എന്നും പുതിയ മാർഗ നിർദേശത്തിൽ വ്യക്തമാക്കി.മൂന്ന് ലെയറുള്ള മാസ്കാണ് രോഗിയും പരിചരിക്കുന്നയാളും ധരിക്കേണ്ടത്. സോഡിയം ഹൈപ്പോക്ലോറേറ്റ് ഉപയോഗിച്ച് അണുവിമുക്തമാക്കിയ ശേഷമേ മാസ്ക് ഉപേക്ഷിക്കാവൂ തുടങ്ങി രോഗിയും പരിചരിക്കുന്ന ആളും പാലിക്കേണ്ട സുരക്ഷാക്രമീകരണങ്ങൾ പറ്റിയും മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu