ചാനല്‍ വഴി  ബ്രിട്ടനിലേക്ക് അനധികൃതമായി കടക്കുന്നത്തിനിടയിൽ  ഫ്രഞ്ച് പോലീസിനെ ആക്രമിച്ച രണ്ടു പേരെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു.

14/09/23

ചാനല്‍ വഴി  ബ്രിട്ടനിലേക്ക് അനധികൃതമായി കടക്കുന്നത്തിനിടയിൽ  ഫ്രഞ്ച് പോലീസിനെ ആക്രമിച്ച രണ്ടു പേരെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു.

ചെറുയാനത്തില്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന് ബ്രിട്ടനിലെത്തുന്നതിന് മുന്‍പായി അവരെ തടഞ്ഞ ഫ്രഞ്ച് ഉദ്യോഗസ്ഥരെ ആക്രമിച്ച രണ്ട് അനധികൃത കുടിയേറ്റക്കാര്‍ ബ്രിട്ടനില്‍ അറസ്റ്റിലായി. ഇറാഖില്‍ നിന്നുള്ള സാലി തെയ്ബ് അബ്ദുള്ള എന്ന 33 കാരനും സുഡാനില്‍ നിന്നുള്ള അഹമ്മദ് ഒമര്‍ സാലേ ഖാദര്‍ എന്ന 25 കാരനുമാണ് ഡോവറില്‍ അറസ്റ്റിലായത്. വെള്ളിയാഴ്ച്ച ആണ്  കാന്റര്‍ബറി ക്രൗണ്‍ കോടതി ഇരുവര്‍ക്കും രണ്ട് വര്‍ഷത്തെയും രണ്ട് മാസത്തെയും തടവ് ശിക്ഷക്ക്  വിധിച്ചത്.

ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലായിരുന്നു കലേയ്‌സിന് സമീപമുള്ള ഓയേ പ്ലേജിൽ യു കെയിലേക്കുള്ള ബോട്ടില്‍ കയറാന്‍ ശ്രമിക്കുന്ന അമ്പത് അംഗ സംഘത്തെ കണ്ട ഫ്രഞ്ച് പോലീസുകാര്‍ അവരെ തടയാന്‍ ശ്രമിച്ചത്. പക്ഷെ ഇവർ താത്ക്കാലിക ആയുധങ്ങളും കല്ലുകളുമായി ഫ്രഞ്ച് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.

പിന്നീട് ബ്രിട്ടനില്‍ എത്തിയ ഈ സംഘത്തിലെ അക്രമികളായ രണ്ടു പേരെ യു കെ പോലീസ് തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. യു കെ, ഫ്രഞ്ച് അധികൃതര്‍ നടത്തിയ ചര്‍ച്ചയുടെ  ഫലമായാണ് ഇവരുടെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. അക്രമികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഫ്രഞ്ച് പോലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിലെ ക്യാമറകളാണ്. അനധികൃതമായി യു കെയില്‍ എത്തിയതിനാണ് ഇവര്‍

ഇപ്പോൾ  അറസ്റ്റിലായിരിക്കുന്നത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu