ബിഹാറിലെ സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ കഴിയുന്ന തൊഴിലാളികൾ നല്ല ഭക്ഷണമോ വെള്ളമോ ആവശ്യത്തിന് ശുചിമുറികളോ ഇല്ലാതെ ദുരിതത്തിലാണ് കഴിയുന്നത്. പ്രസ്തുത സാഹചര്യത്തെ തുടർന്ന് പലരും ക്വാറന്റൈൻ കേന്ദ്രങ്ങളിൽനിന്നും രക്ഷപ്പെടുന്നതായി ദി പ്രിന്റ്റിപ്പോർട്ട് ചെയ്തു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തുന്ന തൊഴിലാളികൾ 14 ദിവസം സർകാർ ക്വാറന്റൈനിലും തുടർന്നുള്ള ഏഴു ദിവസം ഹോം ക്വാറന്റൈൻ ലും കഴിയണം എന്നതായിരുന്നു നിർദ്ദേശം. ഇതിനായി സ്കൂളുകളടക്കമുളള കെട്ടിടങ്ങളിലാണ് ക്വാറന്റൈൻ കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്. സർക്കാർ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 7840 കേന്ദ്രങ്ങളിലായി 6.4 ലക്ഷം തൊഴിലാളികളെ ക്വാറന്റൈൻ ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച മാത്രം 50 ട്രെയിനുകളിലായി 60,000 തൊഴിലാളികളാണ് ബിഹാറിൽ തിരിച്ചെത്തിയത്. ഇവർ താമസിക്കുന്ന ക്വാറന്റൈൻ കേന്ദ്രത്തിൽ 240 പേർക്ക് ഉപയോഗിക്കാൻ 2 ശുചിമുറികൾ എന്നതാണ് പല കേന്ദ്രങ്ങളിലേയും രീതി, കൂടാതെ തൊഴിലാളികൾ വൃത്തിയുള്ള ഭക്ഷണമോ വെള്ളമോ പോലും കിട്ടുന്നില്ലെന്നും അവർ പരാതിപ്പെടുന്നു. സമസ്തിപുരി ക്വാറന്റൈൻ കേന്ദ്രത്തിൽ പ്രാഥമിക ആവശ്യങ്ങൾക്കുള്ള വെള്ളം പോലും കിട്ടുന്നില്ലെന്നാണ് താമസക്കാരുടെ പരാതി.ബക്സറിലെ കേന്ദ്രത്തിലും ഭക്ഷണം ലഭിക്കുന്നില്ല എന്ന പരാതി താമസക്കാർ പറഞ്ഞിട്ടുണ്ട്.
















© Copyright 2025. All Rights Reserved