ഇനി മുതൽ പുസ്തകവും ഗൈഡും മാത്രം പഠിച്ചാൽ രക്ഷയില്ല.പാഠപുസ്തകങ്ങളെ പൂർണമായി ആശ്രയിക്കുന്ന നിലവിലെ രീതിക്കു പകരം പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സ്വാശ്രയശേഷി വളർത്താനുള്ള അവസരമായി സ്കൂൾ വിദ്യാഭ്യാസത്തെ മാറ്റാനാണു ഇ നീക്കം.പഠിപ്പിക്കുന്നത് പരീക്ഷയ്ക്കുവേണ്ടി മാത്രമാകരുതെന്ന് അധ്യാപകർക്കും ഇത്തരത്തിൽ പഠിക്കാൻ ഇനി പഠിക്കണമെന്ന് വിദ്യാർഥികൾക്കും നിർദേശം നൽകുന്ന ഉത്തരവാണ് സി.ബി.എസ്.ഇ. അക്കാദമിക് വിഭാഗം ഡയറക്ടർ ഡോ. ജോസഫ് ഇമ്മാനുവേൽ വ്യാഴാഴ്ച പുറപ്പെടുവിച്ചത്.ലോക്ഡൗൺ കാരണമാണ് പുതിയ മാറ്റങ്ങൾ രൂപീകരിച്ചെങ്കിലും പഴയ ശൈലിയിലേക്ക് ഇനി തിരിച്ചുപോകില്ലെന്ന സൂചനയാണ് വിവിധ സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകൾക്കും സ്കൂൾ മേധാവികൾക്കും അയച്ച സന്ദേശത്തിലുള്ളത്.പുതിയ പദ്ധതിയുടെ തുടക്കമായി ഒന്നുമുതൽ 10 വരെ ക്ളാസുകളിൽ പഠിക്കുന്നവർക്ക് നാല് ആഴ്ചത്തെ പ്രവർത്തനാധിഷ്ഠിത അക്കാദമിക് കലണ്ടറുകൾ എൻ.സി.ഇ.ആർ.ടി. പുറത്തിറക്കി. ഹയർസെക്കൻഡറിക്കുള്ള പഠനവിഭവവും ഉടനെ തയ്യാറാകും. പാഠപുസ്തകങ്ങളിലെ അധ്യായങ്ങൾക്ക് ഒപ്പംനിൽക്കുന്ന പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
© Copyright 2023. All Rights Reserved