മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ ആഞ്ഞ്അടിച്ച് ഉംപുൻ ചുഴലിക്കാറ്റ് ..

11/06/20

മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ ആഞ്ഞ്അടിച്ച് ഉംപുൻ ചുഴലിക്കാറ്റ് തീരത്തടിച്ചു. കൊൽക്കത്തിയിലും സമീപപ്രദേശങ്ങളിലും വൻ നാശനഷ്ടങ്ങളാണ് വിതച്ചിരിക്കുന്നത്.വൈകിട്ട് ഏഴുമണിയോടെയാണ് ഉംപുൻ കരയിൽ പ്രവേശിച്ചത്. തീരദേശങ്ങളിൽ ശക്തമായ മഴയും കാണപ്പെടുന്നു. ഇതേ തുടർന്ന് ബംഗാളിൽ  രണ്ടുപേർ മരിച്ചു. മരങ്ങൾ വീണ് കൊൽക്കത്തയിലും നിരവധി സ്ഥലങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. നിരവധി വ്യാപാരസ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കനത്ത നാശനഷ്ടങ്ങൾ ചുഴലിക്കാറ്റ് മൂലം ഉണ്ടാകുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര വകുപ്പ് സെക്രട്ടറി എം. രാജീവൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രസ്തുത സാഹചര്യത്തിൽ നേരിടുന്നതിനായി ദേശീയ ദുരന്ത നിവാരണസേന രണ്ടു സംസ്ഥാനങ്ങളിലുമായി 45 പേരടങ്ങുന്ന 41 സംഘത്തെ തയാറാക്കി നിർത്തിയിരിക്കുകയാണ്.  അഗ്നിരക്ഷാ സേനയും പൂർണസജ്ജരാണ്

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu